ആരക്കുഴ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഈ മാസം 16-ന് .

ആരക്കുഴ: ആരക്കുഴ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഈ മാസം 16-ന് .വള്ളമറ്റം കുഞ്ഞ് രാജിവച്ചതിനെത്തുടർന്നാണ് ഒഴിവ്.തിങ്കളാഴ്ച രാവിലെ 11-ന് തെരഞ്ഞെടുപ്പ് നടക്കും. വൈ പ്രസിഡന്റ് സാന്ദ്ര കെന്നഡി രാജിവച്ച ഒഴിവിലേക്ക് അന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് തെരഞ്ഞെടുപ്പ് നടക്കും. എല്‍ ഡി എഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നതോടെയാണു വള്ളമറ്റം കുഞ്ഞ് രാജിവച്ചത്. എല്‍ഡിഎഫ് പിന്തുണയോടെ പ്രസിഡന്റായി തുടരുമ്പോഴായിരുന്നു രാജി.അവസാനത്തെ ഒരുവര്‍ഷം സിപിഎമ്മിന് പ്രസിഡന്റ് സ്ഥാനം നല്‍കാം എന്ന ധാരണ തെറ്റിച്ചതുകൊണ്ടാണ് എൽ ഡി എഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സിബി കുര്യാക്കോസ് ആയിരിക്കും സിപിഎമ്മിന്റെ സ്ഥാനാര്‍ഥി. സാന്ദ്ര കെന്നഡി വൈസ് പ്രസിഡന്റ് സ്ഥാനാര്ഥിയാകുമെന്നതാണ് സൂചന. യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി സാബു പൊതൂര്‍ മത്സരിക്കും. കേരള കോണ്‍ഗ്രസില്‍നിന്നായിരിക്കും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി.
സസ്പെന്‍ഡ് ചെയ്യപ്പെട്ട സി.എച്ച്. ജോര്‍ജ് ഉള്‍പ്പെടെ ആറംഗങ്ങള്‍ ആണ് എല്‍ഡിഎഫിനുള്ളത്. ജോര്‍ജിനെ പുറത്താക്കാത്തതുകൊണ്ട് അദ്ദേഹം കൂറുമാറ്റ നിയമത്തിന്റെ പരിധിയിലാണ്. വിപ്പ് ലംഘിച്ച് നിയമനടപടി നേരിടാന്‍ അദ്ദേഹം തയാറല്ലെന്നാണ് അറിയുന്നത്. കേരള കോണ്‍ഗ്രസിനു നാലംഗങ്ങളാണുള്ളത്. ഇതില്‍ വള്ളമറ്റം കുഞ്ഞ്, മിനി രാജു, റാണി ജയസ്ണ്‍ എന്നിവര്‍ കൂറുമാറ്റത്തിനു നിയമനടപടി നേരിടുകയാണ്.തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കു വോട്ടു ചെയ്യാന്‍ കേരള കോണ്‍ഗ്രസിലെ നാലംഗങ്ങള്‍ക്കും പാര്‍ട്ടി ചെയര്മാന് പി.ജെ. ജോസഫ് വിപ്പ് കൊടുത്തുകഴിഞ്ഞു. എന്നാല്‍ ഇവരുടെ നിലപാട് വ്യക്തമല്ല. അതുകൊണ്ടുതന്നെ ഇരു മുന്നണികളും ആശങ്കയിലാണ്.