ഡിവൈഎഫ്ഐ മുളവൂർ പി ഓ ജംഗ്ഷൻ യൂണിറ്റും, ഗൗരിലങ്കേഷ് ഫൗണ്ടേഷനും സംയുക്തമായി പ്ലാസ്റ്റിക് പാഴ്‌വസ്തു നിർമാർജന യജ്ഞം

“ഹരിത കേരളത്തിനായി കൈകോർക്കാം” എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ഡിവൈഎഫ്ഐ മുളവൂർ പി ഓ ജംഗ്ഷൻ യൂണിറ്റും, ഗൗരിലങ്കേഷ് ഫൗണ്ടേഷനും സംയുക്തമായി പ്ലാസ്റ്റിക് പാഴ്‌വസ്തു നിർമാർജന യജ്ഞം നടത്തുന്നു. നാട്ടിൽ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുകയും, ഇല്ലാതാക്കുകയും ചെയ്യുന്നതിനായി ഡിവൈഎഫ്ഐ മുളവൂർ പി ഓ ജംഗ്ഷൻ യൂണിറ്റിനെ പരിധിയിൽ വരുന്ന എല്ലാ വീടുകളിലേക്കും സൗജന്യമായി തുണി സഞ്ചിയും ലഘുലേഖയും എത്തിക്കും. ഇന്ന് രാവിലെ പത്ത് മണിക്ക് മുളവൂർ പി ഒ ജംഗ്ഷനിൽ വച്ച് ഡിവൈഎഫ്ഐ മൂവാറ്റുപുഴ ബ്ലോക്ക് പ്രസിഡൻറ് ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ അനീഷ് എം മാത്യു-വിൽ നിന്നും ഐഡിയൽ കോച്ചിങ് സെന്റർ മാനേജർ അബൂബക്കർ വഹബി എംഡി സ്വീകരിച്ചുകൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.ആശംസകൾ അറിയിച്ചു കൊണ്ട് ഡിവൈഎഫ്ഐ മുളവൂർ മേഖല പ്രസിഡൻറ് അനീഷ്,മേഖലാ സെക്രട്ടറി ഹാരിസ്,യൂണിറ്റ് സെക്രട്ടറി മുഹമ്മദ് അൻസാരി, യൂണിറ്റ് പ്രസിഡണ്ട് അജ്മൽ തുടങ്ങിയവർ സംസാരിച്ചു.


