പ്ലാസ്റ്റിക് നിരോധനത്തിനെതിരെ വ്യാപാരികൾ സമരത്തിലേക്ക്; വ്യാഴാഴ്ച മുതൽ കടയടച്ച് പ്രതിഷേധം

മുവാറ്റുപുഴ: പ്ലാസ്റ്റിക് നിരോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. ബദല്‍ സംവിധാനം കണ്ടെത്താതെ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തിയത് വന്‍കിട കച്ചവടക്കാരെ സഹായിക്കാനാണെന്ന് സമിതി കുറ്റപ്പെടുത്തി. നിരോധനം പ്രാബല്യത്തില്‍ വരുന്ന ജനുവരി ഒന്ന് മുതല്‍ സമരം തുടരുമെന്നും വ്യാഴാഴ്ച മുതല്‍ കടകള്‍ തുറക്കില്ലെന്നും വ്യപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ പറഞ്ഞു.
ബദല്‍ സംവിധാനം ഒരുക്കാതെ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കരുത്. ബദല്‍ സംവിധാനം നടപ്പാക്കുന്നതുവരെ നിലവിലെ രീതി തുടരണം. പ്ലാസ്റ്റിക് നിരോധനം ചെറുകിട കച്ചവടക്കാരെ ദ്രോഹിക്കാനാണെന്നും സമിതി കുറ്റപ്പെടുത്തി.ഇന്ന് കോഴിക്കോട് ചേര്‍ന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിന്റെതാണ് തീരുമാനം. ഉത്തരവ് സര്‍ക്കാര്‍ നിര്‍ത്തിവെച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുമെന്നും വ്യാപാരികള്‍ മുന്നറയിപ്പ് നല്‍കിയിട്ടുണ്ട് .