മൂവാറ്റുപുഴ മിനി സിവില്‍ സ്റ്റേഷന് സമീപം കൃഷി വകുപ്പിന്റെ ഇക്കോ ഷോപ്പ് പ്രവര്‍ത്തനമാരംഭിച്ചു.

മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്തു കൃഷിഭവന്റെ  നേതൃത്വത്തില്‍  പ്രവര്‍ത്തിക്കുന്ന കൈരളി പച്ചക്കറി ഉല്പാദന സംഘത്തിന്റെ ഇക്കോഷോപ് മൂവാറ്റുപുഴ മിനി സിവില്‍ സ്റ്റേഷന് സമീപം പ്രവര്‍ത്തനമാരംഭിച്ചു. കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന ജൈവ പച്ചക്കറികളും മറ്റ് ഉല്‍പ്പനങ്ങളും വില്‍പ്പന നടത്തുകയും, വിവിധയിനം കൃഷിക്കാവശ്യമായ വിത്ത് വളം തികച്ചും ജൈവ രീതിയി തയ്യാര്‍ ചെയ്തു കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്നുന്നതിന് ഇക്കോഷോപ്പ് സഹായകരമാകും. വേറിട്ട പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍  തന്നെ  ശ്രദ്ധയാകര്‍ഷിച്ച കൈരളി പച്ചക്കറി ഉല്‍പാദന സംഘത്തിനാണ്  ഇക്കോഷോപ്പിന്റെ നടത്തിപ്പ് ചുമതല. ഇക്കോഷോപ്പിന്റെ ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോളി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍ കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പായിപ്ര കൃഷ്ണന്‍ ആദ്യ വില്‍പ്പന നടത്തി. വാര്‍ഡ് മെമ്പര്‍ കെ.ഇ.ഷിഹാബ്, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, കര്‍ഷക സംഘ പ്രതിനിധികള്‍ , ഉദ്യോഗസ്ഥര്‍ ,നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു. വാഴപ്പിള്ളി മിനി സിവില്‍ സ്റ്റേഷനോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഈ ഇക്കോഷോപ്പില്‍ കര്‍ഷകര്‍ കൊണ്ടുവരുന്ന പഴം പച്ചക്കറി ഇനങ്ങള്‍ ഗുണഫോക്താക്കള്‍ക്കു ലഭ്യമാകുന്നതാണ് .കൂടാതെ കൃഷിക്കു വേണ്ടിയുള്ള വിത്തുകള്‍ തൈകള്‍ ജൈവ ഉത്പന്ന ഉപാദികള്‍ മുതലായവയും ഇവിടെ നിന്നും ലഭിക്കുന്നതാണ്. ഇതു കര്‍ഷകര്‍ തന്നെ നടത്തുന്ന കാര്‍ഷിക വിപണന കേന്ദ്രമാണ്.

ചിത്രം-മൂവാറ്റുപുഴ മിനി സിവില്‍ സ്റ്റേഷന് സമീപം കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച  ഇക്കോ ഷോപ്പ് എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു….കെ.ഇ.ഷിഹാബ്, എന്‍.അരുണ്‍, ജോസി ജോളി, പായിപ്ര കൃഷ്ണന്‍ എന്നിവര്‍ സമീപം…

Leave a Reply

Back to top button
error: Content is protected !!