മാറാടിയിൽ ലോറി കത്തിനശിച്ചു

വാർത്ത:-അനൂപ് തങ്കപ്പൻ

മുവാറ്റുപുഴ:മണ്ണത്തൂർ- മീങ്കുന്നം റോഡിൽ നാവോളിമറ്റത്ത്ലോറി ഓടുന്നതിനിടെ കത്തിനശിച്ചു.മാറാടിയിലെ കിടക്ക നിർമ്മാണ ശാലയിൽ നിന്നും ഉപയോഗശൂന്യ വസ്തുക്കളുമായി പോയ ടാറ്റ 407 ലോറിയാണ് കത്തിനശിച്ചത്.ഇന്നലെ ഉച്ചയ്ക്ക് 2-30ന് നവോളിമറ്റം പള്ളിക്ക് സമീപം എത്തിയപ്പോളാണ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന ചകിരിയും മറ്റും വൈദ്യുതി പോസ്റ്റിൽ ഉടക്കി തീ പടരുകയായിരുന്നു. ഡ്രൈവറും,സഹായിയും ഉടനെ ഇറങ്ങി ഓടി .മുവാറ്റുപുഴയിൽ നിന്നും അഗ്നിശമനസേന എത്തി ഒരു മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷമാണ് തീ അണക്കാനായത് .അപകടത്തിൽ വാഹനവും,ലോഡും,പൂർണമായും കത്തിനശിച്ചു.

Leave a Reply

Back to top button
error: Content is protected !!