ലഹരിക്കെതിരെ സൈക്ലത്തോൺ സംഘടിപ്പിച്ചു

മാറാടി:ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെയും,ജൂനിയർ റഡ് ക്രോസ് യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ വിമുക്തി പദ്ധതിയുമായി സഹകരിച്ച്,വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ ‘ശരിയോരം’ എന്ന നാമകരണത്തിൽ സ്കൂൾ അങ്കണത്തിൽ നിന്നും എം.സി റോഡിലൂടെ ബോധവൽക്കരണ സൈക്ലത്തോൺ സംഘടിപ്പിച്ചു.
സ്കൂൾ പ്രിൻസിപ്പാൾ റോണി മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ മൂവാറ്റുപുഴ എക്സൈസ് ഇൻസ്പെക്ടർ സതീഷ് കുമാർ പി.കെ റാലി ഫ്ലാഗ് ഓഫ് ചെയ്തു, വിദ്യാർത്ഥികളും അധ്യാപകരും ലഹരിവിരുദ്ധ പ്രതിഞ്ജ ചൊല്ലുകയും ചെയ്തു. ഡോ.അബിത രാമചന്ദ്രൻ, റനിതഗോവിന്ദ്, പ്രിവന്റീവ് ഓഫീസർ ഇബ്രാഹിം കുട്ടി, സമീർ സിദ്ദീഖി, പൗലോസ് റ്റി, വിനോദ് ഇ ആർ, ഹണി വർഗീസ്, രതീഷ് വിജയൻ, ഷീബ എം ഐ, ഗിരിജ എം.പി, ആശ, റോഷ്നി, ഷീബ, സൗമ്യ പരീത് കുഞ്ഞ്, തുടങ്ങിയവർ സംസാരിച്ചു,.
