രാഷ്ട്രീയം
മനുഷ്യചങ്ങല: മൂവാറ്റുപുഴയില്‍ സംഘാടക സമിതി രൂപീകരണം ഇന്ന്

മൂവാറ്റുപുഴ: രാജ്യത്തെ മതപരമായി ഭിന്നിപ്പിക്കുന്ന മോഡി ഗവണ്‍മെന്റിനെതിരെ, ഭരണഘടനയെ സംരക്ഷിക്കുക പൗരത്വ ഭേദഗതി ബില്‍ പിന്‍വലിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി എല്‍ ഡി എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ റിപബ്ലിക് ദിനത്തില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയ മനുഷ്യചങ്ങല തീര്‍ക്കുകയാണ്. മനുഷ്യ ചങ്ങളയുടെ പ്രചരണാര്‍ത്ഥം നടക്കുന്ന പ്രചരണ ജാഥയുടെ ഉദ്ഘാടനം ജനുവരി 17 ന് മൂവാറ്റുപുഴയില്‍ നടക്കും. പരിപാടികളുടെ വിജയത്തിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം ശനിയാഴ്ച വൈകിട്ട് നാലിന് മൂവാറ്റുപുഴ അര്‍ബന്‍ സഹ.ബാങ്ക് ഹാളില്‍ ചേരുമെന്ന് നിയോജക മണ്ഡലം കണ്‍വീനര്‍ എന്‍.അരുണ്‍ അറിയിച്ചു