മഞ്ഞനിക്കര തീര്‍ത്ഥയാത്രയ്ക്ക് മൂവാറ്റുപുഴ മേഖലയില്‍ തുടക്കമായി.

മൂവാറ്റുപുഴ: മഞ്ഞനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതിയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ കബറിങ്കലേക്കുള്ള തീര്‍ത്ഥയാത്രയ്ക്ക് മൂവാറ്റുപുഴ മേഖലയില്‍ നിന്നും തുടക്കമായി. മേക്കടമ്പ് മോര്‍ ഇഗ്നാത്തിയോസ് നൂറോനോ സിംഹാസന പള്ളിയില്‍ നിന്നും വികാരി ഫാ. ബാബു ഏലിയാസ് ഫ്ളാഗ് ഓഫ് ചെയ്തു. വിവിധ ദേവാലയങ്ങളിലെ വിശ്വാസികള്‍ക്കൊപ്പം കടാതി പള്ളിയിലെ വികാരിമാരായ ജോര്‍ജ്ജ് മാന്തോട്ടം കോര്‍ എപ്പിസ്കോപ്പ, ഫാ. ജോബി ഊര്‍പ്പായില്‍ എന്നിവര്‍ സ്വീകരിച്ചു. തുടര്‍ന്ന് കടാതി പള്ളിയിലെ വിശ്വാസികളോടൊപ്പം റാക്കാട് അമ്പലംപടിയിലുള്ള മാര്‍ ഗ്രിഗോറിയോസ് കുരിശുപള്ളിയില്‍ എത്തിച്ചേര്‍ന്ന് റാക്കാട് വഴി സെന്‍റ് മേരീസ് കത്തീഡ്രല്‍ നേര്‍ച്ചപള്ളിയില്‍ വികാരി ഫാ. ജേക്കബ്ബ് കൊച്ചുപറമ്പിലും കമ്മറ്റിയംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു. ഊരമന, കായനാട്, തെക്കന്മാറാടി വടക്കന്മാറാടി എന്നീ ദേവാലയങ്ങളിലെ വിശ്വാസികളോടൊപ്പം പിറമാടം ദയറായില്‍ എത്തിച്ചേര്‍ന്നതിനുശേഷം ഓണക്കൂര്‍, മണ്ണത്തൂര്‍, കാക്കൂര്‍, വെട്ടിമൂട്, കൊട്ടാരംകുന്ന് എന്നീവിശ്വാസികളോടൊപ്പം പെരുവ സെന്‍റ് ജോണ്‍സ് പള്ളിയില്‍ വിശ്രമിക്കുന്നു. പെരുവ പള്ളിയിലെ രാത്രി വിശ്രമത്തിനുശേഷം കടുതുരുത്തി, കാരിക്കോട്, കാണക്കാരി എന്നീ സ്ഥലങ്ങളിലൂടെ തീര്‍ത്ഥയാത്ര കടന്ന് കാണക്കാരി ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ വിശ്രമിക്കുന്നു. ഇന്ന് വെളുപ്പിന് (5-2-2020) നാലിന് യാത്ര ആരംഭിച്ച് പേരൂര്‍, പാണംപടി, നീലിമംഗലം വഴി കോട്ടയം ടൗണില്‍ ഗാന്ധിനഗറിലെ സ്വീകരണത്തിനുശേഷം സി.എം.എസ്. കോളേജ് ചാലുകുന്ന് കവലവഴി പാണംപാടി പള്ളിയില്‍ വിശ്രമിക്കുന്നു. തുടര്‍ന്ന് നാളെ രാവിലെ (6-2-20) പുത്തനങ്ങാടി ജംഗ്ഷനില്‍ നിന്നും ചിങ്ങവനം, കുറിച്ചി, തിരുവല്ല എന്നിവടങ്ങളിലെ സ്വീകരണത്തിനുശേഷം കുമ്പനോട് വഴി പുല്ലാട് മേഖലയില്‍ വിവിധ വിശ്വാസികള്‍ക്കൊപ്പം വിശ്രമത്തിനുശേഷം 7-2-2020 വെള്ളിയാഴ്ച ആറന്മുള്ള മോര്‍ ഇഗ്നാത്തിയോസ് കുരിശുംതൊട്ടിയില്‍ നിന്നും ആരംഭിച്ച് മെഴുവേലി, ഇലന്തൂര്‍, പ്രക്കാനം, ചീക്കനാല്‍ എന്നീ സ്ഥലങ്ങളിലെ പൗരാവലിയുടെ സ്വീകരണത്തിനുശേഷം വൈകിട്ട് 3ന് ഓമല്ലൂര്‍ കുരിശുംതൊട്ടിയില്‍ എത്തിച്ചേരുന്നു. മഞ്ഞനിക്കര ദയറാധിപന്‍ ഗീവര്‍ഗീസ് മോര്‍ അത്താനാസിയോസ്, തുമ്പമണ്‍ ഭദ്രാസന മെത്രാപ്പോലീത്ത യൂഹാന്നോന്‍ മോര്‍ മിലിത്തിയോസ്, കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത മാത്യൂസ് മോര്‍ തേവോദോസിയോസ്, നിരണം ഭദ്രാസന മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മോര്‍ കൂറിലോസ് എന്നീവരുടേയും നേതൃത്വത്തില്‍ വിശ്വാസികളെ സ്വീകരിച്ച് മഞ്ഞനിക്കര പള്ളിയില്‍ എത്തിച്ചേരുന്നു.
ഫോട്ടോ ക്യാപ്ഷന്‍ : മൂവാറ്റുപുഴ മേഖല മഞ്ഞനിക്കര തീര്‍ത്ഥയാത്രയ്ക്ക് മേക്കടമ്പ് മോര്‍ഇഗ്നാത്തിയോസ് നൂറോനോ സിംഹാസന പള്ളിയില്‍ വികാരി ഫാ. ബാബു ഏലിയാസ് തുടക്കം കുറിക്കുന്നു.