മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ആവാസ് ഇന്‍ഷൂറന്‍സ് പദ്ധതിയ്ക്ക് തുടക്കമായി.

muvattupuzhanews.in

മൂവാറ്റുപുഴ: അതിഥി തൊഴിലാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ആവാസ് ഇന്‍ഷൂറന്‍സ് പദ്ധതിക്ക് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ നിര്‍വ്വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.ആശ വിജയന്‍ അധ്യക്ഷത വഹിച്ചു. ആശുപത്രി വികസനസമിതി അംഗങ്ങളായ സജി ജോര്‍ജ്, ടി.ചന്ദ്രന്‍, നജ്‌ല ഷാജി, മൂവാറ്റുപുഴ എ.എല്‍.ഒ പ്രവീണ്‍ ശ്രീധര്‍, ചിയാക് ജില്ലാ പ്രോഗ്രാം ഓഫീസര്‍ അജാസ് തുടങ്ങിയവര്‍ പങ്കെടുത്തു. നിലവില്‍ ആവാസ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അതിഥി തൊഴിലാളികള്‍ക്ക് ആരോഗ്യ പരിരക്ഷ ലഭിക്കുക. പദ്ധതിപ്രകാരം 25000-രൂപ സൗജന്യ ചികിത്സയും, അപകടം മൂലം ഉണ്ടാകുന്ന അംഗവൈകല്ല്യത്തിന് ഒരു ലക്ഷം രൂപയുടെ അപകട മരണ ഇന്‍ഷൂറന്‍സും പദ്ധതി മുഖേന ലഭ്യമാക്കും. ആവാസ് കാര്‍ഡുള്ള ഗുണഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ആശുപത്രികള്‍ മുഖേനയും, ആവാസ് പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള സ്വകാര്യ ആശുപത്രികള്‍ മുഖേനയും ചികിത്സ തേടാവുന്നതാണ്.

ചിത്രം-മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ആരംഭിച്ച അതിഥി തൊഴിലാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ആവാസ് ഇന്‍ഷൂറന്‍സ് പദ്ധതി നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ ഉദ്ഘാടനം ചെയ്യുന്നു…..ടി.ചന്ദ്രന്‍, സജി ജോര്‍ജ്, നജ്‌ല ഷാജി, ഡോ.ആശ വിജയന്‍ എന്നിവര്‍ സമീപം…..

Leave a Reply

Back to top button
error: Content is protected !!