മാധ്യമ പ്രവര്‍ത്തകരെയും മാധ്യമ സ്വാതന്ത്യത്തെയും തടയാനുള്ള ശ്രമം രാജ്യത്തെ ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം; ഡീന്‍ കുര്യാക്കോസ്

മൂവാറ്റുപുഴ: ജനകീയ പ്രതിഷേധങ്ങളെ അധികാരം ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന ബിജെപി സര്‍ക്കാരിന്റെ ഫാസിസ്റ്റ് മുഖം രാജ്യം കണ്ടുകൊണ്ടിരിക്കുകയാണെന്ന് ഡീന്‍ കുര്യാക്കോസ് എം.പി .പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ താലൂക്ക് മഹല്ല് ഏകോപന സമിതി സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . ആര്‍എസ്എസിന്റെ പ്രഖ്യാപിത അജന്‍ഡ നടപ്പാക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത്. മാധ്യമ പ്രവര്‍ത്തകരെയും മാധ്യമ സ്വാതന്ത്യത്തെയും പൊലീസിനെ ഉപയോഗിച്ച് തടയാനുള്ള ശ്രമം രാജ്യത്തെ ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണ്. ജനാധിപത്യ ഇന്ത്യയില്‍ ബിജെപിയും കേന്ദ്ര സര്‍ക്കാരും ഒറ്റപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.മഹല്ല് ഏകോപന സമിതി ചെയര്‍മാന്‍ പി.എം. അമീറലി അധ്യക്ഷത വഹിച്ചു.ജനറല്‍ കണ്‍വീനര്‍ കെ.എം.അബ്ദുല്‍ മജീത് സ്വാഗതം പറഞ്ഞു. സെന്‍ട്രല്‍ ജുമാ മസ്ജിദ് ഇമാം ഷിഹാബുദ്ദീന്‍ ഫൈസി ആമുഖ പ്രഭാഷണം നടത്തി. എല്‍ദോ എബ്രഹാം എം.എല്‍.എ, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ.കെ.എസ്. മധു സൂദനന്‍ ,ആക്ട് വിക്ട് രാഹുല്‍ ഈശ്വര്‍, മുന്‍ എം.എല്‍.എമാരായ ജോസഫ് വാഴക്കന്‍ ,ജോണി നെല്ലൂര്‍, ജില്ലാ പഞ്ചായത്തംഗം എന്‍.അരുണ്‍, വിവിധ കക്ഷി നേതാക്കളായ പി.എസ്.സലിം ഹാജി, എം.എ.സഹീര്‍ ,ടി.എം.ഹാരിസ്, പി.എ. ബഷീര്‍ ,വിവിധ മത സംഘടന നേതാക്കളായ സയ്യിദ് സൈഫുദ്ദീന്‍ തങ്ങള്‍, എം.ബി.അബ്ദുല്‍ ഖാദിര്‍ മൗലവി, കെ.പി.അബ്ദുല്‍ സലാം മൗലവി ,എസ്.എം.സൈനുദ്ദീന്‍, ഷംസുദ്ദീന്‍ ഫാറൂഖി,നിയാസ് ഹാജി രണ്ടാര്‍, ഇസ്മയില്‍ ഫൈസി, മാത്യു കുഴലനാടന്‍, കെ.എം.സലിം ,കെ.എം. പരീത്, പായിപ്ര കൃഷ്ണന്‍, വിന്‍സന്റ് ജോസഫ്, എല്‍ദോ ബാബുവാട്ടക്കാവന്‍, തുടങ്ങിയവര്‍ സംബന്ധിച്ചു. സെയ്തു കുഞ്ഞ് പുതുശേരി നന്ദി പറഞ്ഞു. 130-ജംഗ്ഷനില്‍ നിന്നരംഭിച്ച റാലി എല്‍ദോ എബ്രഹാം എം.എല്‍.എ.സെന്‍ട്രല്‍ ജുമാമസ്ജിദ് ഇമാം ഷിഹാബുദ്ദീന്‍ ഫൈസിയ്ക്ക് പതാക കൈമാറി ഫ്‌ളാഗോഫ് ചെയ്തു. റാലി നഗരം ചുറ്റി എവറസ്റ്റ് കവലയില്‍ സമാപിച്ചു. എം.എം. സീതി, സി.എം.ഷുക്കൂര്‍, പി.വി.എം.സലാം ,പി.വൈ. നൂറുദ്ദീന്‍, കെ.പി.അബ്ദുല്‍ കരീം ,ടി.എം. ജലാല്‍,വിവിധ മഹല്ല് ഇമാമുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ചിത്രം-1) ല്ല് ഏകോപന സമിതിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴയില്‍ നടന്ന പൊതുസമ്മേളനം ഡീന്‍ കുര്യാക്കോസ് എം.പി.ഉദ്ഘാടനം ചെയ്യുന്നു…

ചിത്രം-2)മഹല്ല് ഏകോപന സമിതിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴയില്‍ നടന്ന റാലി എല്‍ദോ എബ്രഹാം എം.എല്‍.എ.സെന്‍ട്രല്‍ ജുമാമസ്ജിദ് ഇമാം ഷിഹാബുദ്ദീന്‍ ഫൈസിയ്ക്ക് പതാക കൈമാറി ഫ്‌ളാഗോഫ് ചെയ്യുന്നു….

Leave a Reply

Back to top button
error: Content is protected !!