നഗരത്തിൽ വിവിധയിടങ്ങളിൽ കുടിവെള്ള പൈപ്പ് പൊട്ടി ജലം പാഴാകുന്നു..

മൂവാറ്റുപുഴ:നഗരത്തിലെ വിവിധയിടങ്ങളിൽ കുടിവെള്ള പൈപ്പ് പൊട്ടി ജലം പാഴാകുന്നത് പതിവായി.ഉദ്യോഗസ്ഥരുടെ മൗനത്തിൽ പ്രതിഷേധമറിയിച്ച് മുവാറ്റുപുഴ പൗരസമിതി പ്രവർത്തകർ.കുടിവെള്ള പൈപ്പ് പൊട്ടിയിട്ടും നടപടിയൊന്നും കൈക്കൊള്ളാത്തത് അധികൃതരുടെ ധാഷ്ട്യമാണെന്നും മുവാറ്റുപുഴ പൗരസമിതി പ്രസിഡന്റ് മുസ്തഫ കൊല്ലംകുടി പറഞ്ഞു.കഴിഞ്ഞ ആഴ്ചയിൽ മാത്രമായി രണ്ടിടത്താണ് പൈപ്പ് പൊട്ടിയത്.കാലപ്പഴക്കം ചെന്ന പൈപ്പുകൾ ഉപയോഗിക്കുന്നതാണ് കാരണമെന്നും പൗരസമിതി ആരോപിച്ചു. മൂവാറ്റുപുഴ നെഹ്റു പാർക്കിന് സമീപം പഴയ വില്ലേജ് ഓഫീസിന്റെ കുടിവെള്ള പൈപ്പ് പൊട്ടി ഒഴുകിയിട്ട് ദിവസങ്ങളായി.ഈ ജലം മലിനജലവുമായി കലർന്ന് സമീപത്തെ കിണറ്റിലേക്ക് ഒഴുക്കുന്നത് മൂലം പരിസരവാസികൾക്കും ബുധിമുട്ടുണ്ടാക്കുന്നുണ്ട്. നഗരത്തിലെ വിവിധയിടങ്ങളിൽ ജലക്ഷാമം നേരിട്ടു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിലാണ് അധികൃതരുടെ ഈ അനാസ്ഥയെന്നും,ഉടൻ പ്രശ്നത്തിൽ പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ പ്രതിഷേധ നടപടികളുമായി മുന്നോട്ട് പോകുമെന്ന് പൗരസമിതി വൈ പ്രസിഡന്റ് അപ്പക്കൽ മുഹമ്മദ് അറിയിച്ചു.