നങ്ങേലിൽ ആയുർവേദ കോളജിൽ മെഡിക്കൽ പ്രദർശനം നാളെ മുതൽ

കോതമംഗലം: നങേലിൽ ആയുർവദ മെഡിക്കൽ കോളേജിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ആലോക മെഡിക്കൽ എക്സ്പോയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി നങ്ങലിൽ ആയുർവേദ മെഡിക്കൽ കോളജ് മാനേജിങ് ഡയറക്ടർ ഡോ. വിജയൻ നങ്ങലിൽ,വൈസ് പ്രിൻസിപ്പൽ ഡോ. ബിനോയി ഭാസ്കർ, ഡാ. ഷിബു കളരിക്കൽ എന്നിവർ അറിയിച്ചു.29 മുതൽ ഫെബ്രുവരി 9 വരെ നടക്കുന്ന എക്സ്പോ സിനിമാതാരം മംമ്ത മോഹൻദാസ് ഉദ്ഘാടനം ചെയ്യും. മനുഷ്യശരീരത്തിന്റെ വിവിധ ഘടന കിയാവ്യവസ്ഥകൾ മനസിലാക്കുന്നതിനും ജീവിതശൈലി രോഗങ്ങളുടെ കാരണങ്ങളും പ്രതിവിധികളും അറിയുവാനും മനുഷ്യശരീരത്തിലെ അവയവങ്ങൾ നേരിട്ട് കാണുവാനും ആയുർവേദത്തിന്റെ ചികിത്സാ രീതികളെ യുവതലമുറയ്ക്ക് പരിചയപ്പെടുത്തുവാനും അത്യാവശ്യ സാഹചര്യങ്ങളിലെ ജീവൻരക്ഷാ മാർഗങ്ങളും ഉൾപ്പെടുന്നതാണ് എക്സിബിഷൻ.

കൂടാതെ ഫ്ളവർ ഷാ, ആർട്ട് ഗാലറി, വിവിധതരം സ്മാളുകൾ, മാർട്ടിൻ
മേക്കമാലിയുടെ പാമ്പുകളുടെ ലോകത്തിൽ തുടങ്ങിയവയും പ്രദർശനത്തിനുണ്ടാകും. ഫെബ്രുവരി 6, 7, 8 തീയതികളിലായി കോളജ്
ഓഡിറ്റോറിയത്തിൽ ആയുർവേദ വിദ്യാർഥികൾക്കായി സാധന എന്ന പേരിൽ ദേശീയ സെമിനാറും നടത്തുമെന്ന് കൺവീനർ ഡാ.ഗീത സി. നായർ അറിയിച്ചു.പത്ഭുഷൺ ഡാ. ബി.എം. ഹെഗ്ഡെ
ഉദ്ഘാടനം ചെയ്യും. എക്സിബിഷന്റെ പ്രാവശനം രാവിലെ 10 മു
തൽ രാത്രി 8 വരെയാണ്.

Leave a Reply

Back to top button
error: Content is protected !!