എന്റെ ജീവൻ കൊടുത്തും നമ്മുടെ മുത്തപ്പന്റെ കബർ സംരക്ഷിക്കും:- മേരി ജോർജ്, തോട്ടം

കോതമംഗലം :- കിഴക്കൻ മേഖലയുടെ കവാടം എന്നറിയപ്പെടുന്ന കോതമംഗലത്തെ പ്രകാശഗോപുരം മാർതോമാ ചെറിയപള്ളി വിഘടിത വിഭാഗത്തിന് വിട്ടു കൊടുക്കുകയില്ലാ മൂവാറ്റുപുഴ മുൻ ചെയർപേഴ്സൺ മേരി തോട്ടം പ്രസ്താവിച്ചു. കോതമംഗലം ചെറിയപള്ളി സംരക്ഷണ മതമൈത്രി സമിതി നടത്തിവരുന്ന അനിശ്ചിതകാല രാപ്പകൽ റിലേ സത്യഗ്രഹ സമരത്തിന്റെ 28-)0 ദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ . രാപ്പകൽ റിലേ സത്യാഗ്രഹത്തിന്റെ 28-)0 ദിനത്തിൽ കുന്നക്കുരുടി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി, ഇരിങ്ങോൾ മോർ ഗ്രിഗോറിയോസ് പള്ളി, പെരുമാനി സെന്റ് ജോർജ് പള്ളി, അവിടുത്തെ വിശ്വാസികളും നേതൃത്വം നൽകി. കോതമംഗലത്തെ നാനാജാതിമതസ്ഥരുടെ അഭയകേന്ദ്രമായ മാർത്തോമാ ചെറിയ പള്ളിയിലെ വിശ്വാസത്തെ സംരക്ഷിക്കുവാൻ വേണ്ടി ജീവൻ ജീവൻ കൊടുത്ത് നമ്മുടെ ബാവയുടെ കബറിങ്കൽ സംരക്ഷിക്കും. വരുംതലമുറകൾക്ക് ഈ കബർ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ് മൂവാറ്റുപുഴ മുൻ ചെയർപേഴ്സൺ മേരി തോട്ടം സംസാരിച്ചു. മൂവാറ്റുപുഴ മുനിസിപ്പൽ പ്രതിപക്ഷനേതാവ് കെ.എ അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. കുന്നക്കുരുടി പള്ളി വികാരി. റവ. ഫാ. വർഗീസ് വലയിൽ കോർ എപ്പിസ്കോപ്പാ മുഖ്യപ്രഭാഷണം നടത്തി. എസ്എൻഡിപി കോതമംഗലം യൂണിയൻ സെക്രട്ടറി എം. എസ് സോമൻ, മുസ്ലിം ലീഗ് ലീഡർ സി. എം. ഷുക്കൂർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രമീള ഗിരീഷ്കുമാർ, ഷൈല അബ്ദുള്ള, ഷാലീന ബഷീർ, ജിനു മടയിക്കൽ, സക്കറിയ കെ കെ, ബേസിൽ ജേക്കബ്, ടി വി കുര്യൻ, കെ വി കുര്യാക്കോസ്, ഫാ. ജോസ് പരത്തുവയലിൽ, ഫാ. സജി ജേക്കബ് മുണ്ടയ്ക്കൽ, എന്നിവർ പ്രസംഗിച്ചു.
