മതസാഹോദര്യത്തിന്റെ മാതൃകയായി കോതമംഗലം ചെറിയ പള്ളി

മുവാറ്റുപുഴ :മതസാഹോദര്യത്തിന്റെ മാതൃകയായി കോതമംഗലം ചെറിയ പള്ളി മുറ്റത്തെ മഗ്‌രിബ് നിസ്‌കാരം.പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രൊഫഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ നിന്ന് കോതമംഗലത്തേക്ക് ഇന്നലെ ശനിയാഴ്ച വൈകീട്ട് ആയിരങ്ങൾ പങ്കെടുത്ത വൻ മാർച്ച് നടത്തി. 12 കിലോമീറ്റർ പിന്നിട്ട് രാത്രിയോടെ കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളിക്ക് മുന്നില്‍ സമാപിച്ചപ്പോള്‍ മാര്‍ച്ചില്‍ പങ്കെടുത്ത മുസ്‌ലിം സഹോദരങ്ങള്‍ക്ക് പ്രാര്‍ഥിക്കാന്‍ പള്ളിമുറ്റത്ത് സൗകര്യമൊരുക്കി.ആയിരക്കണക്കിന് ഇസ്‌ലാം വിശ്വാസികളാണ് ക്രിസ്ത്യന്‍ ദേവാലയത്തിന് മുന്നില്‍ ‘മഗ്‌രിബ്’ (സന്ധ്യാപ്രാര്‍ഥന) നിസ്‌കാരം നടത്തിയത്.
ചെറിയ പള്ളിയില്‍ നിന്ന് ബാങ്ക് വിളി ഉയര്‍ന്നപ്പോള്‍ ആയിരങ്ങളുടെ ഹൃദയങ്ങള്‍ക്ക് അത് മറക്കാനാവാത്ത നിമിഷമായി. പാണക്കാട്ട്മുനവറലി ശിഹാബ് തങ്ങള്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി.ക്രിസ്ത്യന്‍ ദേവാലയത്തിന്ന് മുന്നിൽ പ്രാര്‍ഥനയ്ക്ക് വേണ്ടി വിരിപ്പും കൈകാല്‍ ശുദ്ധിവരുത്താന്‍ വെള്ളവും എല്ലാം ഒരുക്കിയിരുന്നു.

