ചെറിയപള്ളി രാപ്പകൽ റിലേ സത്യാഗ്രഹ സമരം 43 ദിവസം പിന്നിട്ടു.

കോതമംഗലം: മാർ തോമ ചെറിയപള്ളി രാപ്പകൽ റിലേ സത്യാഗ്രഹ സമരം 43 ദിവസം പിന്നിട്ടു.
അങ്കമാലി സെന്റ് മേരീസ്, കത്തിപ്പാറത്തടം സെന്റ് ജോർജ് എന്നീ പള്ളികളിൽ നിന്നെത്തിയ നൂറുകണക്കിന് വിശ്വാസികളുടെ സാന്നിദ്ധ്യത്തിൽ, പിറവം നഗരസഭയുടെ നേതൃത്വത്തിലായിരുന്നു വ്യാഴാഴ്ചത്തെ സമര പരിപാടി.

രാവിലെ പൊതുസമ്മേളനം പിറവം നഗരസഭ കൗൺസിലർ ശ്രീ. തമ്പി പൊതുവാംകുന്നേൽ ഉദ്ഘാടനം ചെയ്തു. ശ്രി. എം. വി. റെജി സ്വാഗതം ആശംസിച്ച യോഗത്തിൽ, നഗരസഭ കൗൺസിലർ ശ്രീ. സോജൻ ജോർജ്ജ് അദ്ധ്യക്ഷയായി. പിറവം നഗരസഭ കൗൺസിലർമാരായ വത്സല വർഗീസ്, ഷൈബി രാജു, അൽസ അനൂപ്, സിനി സൈമൺ, റവ. ഫാ. വർഗീസ്, റവ. ഫാ. മനോജ് വർഗീസ് എന്നിവർ ആശംസ പ്രസംഗം നടത്തി. യോഗത്തിൽ റവ. ഫാ. ബേസിൽ കൊറ്റിക്കൽ നന്ദി പ്രകാശിപ്പിച്ചു.

Leave a Reply

Back to top button
error: Content is protected !!