മാർ തോമ ചെറിയപള്ളി സംരക്ഷണത്തിന് വ്യാപാരി സമൂഹത്തിന്റെ പൂർണ്ണ പിന്തുണ :- അജ്മൽ ചക്കുങ്ങൽ

കോതമംഗലം -: ഫോട്ടോസ്റ്റാറ്റ് ഭരണഘടന വിനിയോഗിച്ച് സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ച് നേടിയ വിധിയുടെ പിൻബലത്തിൽ മാർ തോമാ ചെറിയ പള്ളി അടച്ചുപൂട്ടി കോതമംഗലത്തിന്റെ വൻ നാശത്തിന് വഴി തുറക്കാൻ വ്യാപാരി സമൂഹം അനുവദിക്കുകയില്ല എന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷററും മൂവാറ്റുപുഴ യൂണിറ്റ് പ്രസിഡന്റുമായ അജ്മൽ ചക്കുങ്ങൽ പ്രസ്താവിച്ചു. ചെറിയപള്ളി സംരക്ഷണം ആവശ്യപ്പെട്ടു കൊണ്ട് മതമൈത്രി സംരക്ഷണസമിതി സംഘടിപ്പിച്ചിരിക്കുന്ന അനിശ്ചിതകാല രാപ്പകൽ റിലേ സത്യാഗ്രഹത്തിന്റെ 37-)0 ദിവസത്തെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാർ തോമ ചെറിയപള്ളിയുടെ സംരക്ഷണത്തിന് വ്യാപാരി സമൂഹത്തിന്റെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്ന് അജ്മൽ അറിയിച്ചു.
മതമൈത്രി ജോയിന്റ് കൺവീനർ പി. ടി. ജോണി അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി മേഖലാ പ്രസിഡന്റ് ഇ. കെ സേവ്യർ, ദേശീയ അധ്യാപക അവാർഡ് ജേതാവ് പി. ഡി സുഗുതൻ, സി. പി. എം വാരപ്പെട്ടി ലോക്കൽ സെക്രട്ടറി മനോജ് നാരായണൻ, കൺവീനർ എ. ജി ജോർജ്, ആമിന ബഷീർ, എ. കെ സുകുമാരൻ, കെ. എം സലിം, ഫാ. ബിനിൽ തേക്കാമോളത്ത്, ജെസ്സി മോൾ, എം. എസ്. ബെന്നി, എം. വി. റെജി, സി. എ കുഞ്ഞച്ചൻ എന്നിവർ പ്രസംഗിച്ചു.