ചൈനയിൽനിന്ന് മടങ്ങിയെത്തിയവർ മുവാറ്റുപുഴയിൽ നിരീക്ഷണത്തിൽ.

മുവാറ്റുപുഴ:കിഴക്കൻന്മേഖലയിൽ മൂന്ന് പേർ കൊറോണ വൈറസ് സംശയത്തെത്തുടർന്ന് നിരീക്ഷണത്തിൽ.ചൈനയിൽ നിന്നും ഒരു മാസത്തിനിടെ മടങ്ങിയവരാണ് മേഖലയിലെ ആരോഗ്യവകുപ്പിന്റെ നേരിട്ടുള്ള നിരീക്ഷണത്തിൽ വീടുകളിൽ കഴിയുന്നത്.മടക്കത്താനം,വാഴക്കുളം,മുടവൂർ,പായിപ്ര എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് നിരീക്ഷണത്തിലുള്ളത് .കൊറോണ വൈറസ് മുൻകരുതലിന്റെ ഭാഗമായിട്ടാണ് നിരീക്ഷണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ചൈനയിൽ നിന്നും മടങ്ങിയെന്ന കാരണത്താൽ മാത്രമാണ് നിരീക്ഷണമെന്നും,രോഗലക്ഷണമോ,മറ്റ് ഭയപ്പെടേണ്ട സാഹചര്യമോ ഇല്ലെന്നും അധികൃതർ വ്യക്തമാക്കി.

Leave a Reply

Back to top button
error: Content is protected !!