ഇന്ത്യയിലെ ആദ്യ കൊറോണ വൈറസ് കേരളത്തിൽ സ്ഥിരീകരിച്ചു.

മുവാറ്റുപുഴ:കേരളത്തിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചു.ചൈനയിലെ വുഹാൻ യൂനിവേഴ്സിറ്റിയിലെ മലയാളി വിദ്യാർഥിക്കാണ് വൈറസ് സ്ഥിരീകരിച്ചത്.കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് രോഗം സ്ഥിരീകരിച്ചത്.

വിദ്യാർഥിയുടെ ആരോഗ്യനില ഗുരുതരമല്ലെന്നും,നിരീക്ഷണത്തിൽ തുടരുകയാണെന്നുമാണ് റിപ്പോർട്ട്. സംസ്ഥാന സർക്കാരിനെ വിവരം അറിയിച്ചതായി കേന്ദ്രം വ്യക്തമാക്കി.വി​ദ്യാ​ര്‍​ഥി​യെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളോ, കു​ട്ടി എവി​ടെ​യാ​ണോ​ന്നോ കേ​ന്ദ്രം വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.തിരുവനതപുരത്ത് ആരോഗ്യമന്ത്രി കെ കെ ഷൈലജ ഉന്നതതല യോഗം വിളിച്ചു.

Leave a Reply

Back to top button
error: Content is protected !!