കൊറോണ; എല്‍ദോ എബ്രഹാം എം.എല്‍.എ ആരോഗ്യ വകുപ്പ് മന്ത്രിയുമായി കൂടികാഴ്ച നടത്തി.

മൂവാറ്റുപുഴ:  കൊറോണ രോഗം പഠര്‍ന്ന് പിടിക്കാന്‍ തുടങ്ങിയതോടെ മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ വിദേശത്ത് നിന്ന് അടക്കം മടങ്ങിയെത്തിയവര്‍ നിരവധി പേര്‍ ആരോഗ്യ വകുപ്പിന്റെ നീരീക്ഷണത്തില്‍ ആയതിനെ തുടര്‍ന്ന് ജനങ്ങളുടെ ആശങ്കയകറ്റുന്നതിനും നീരീക്ഷണത്തിലുള്ളവര്‍ക്ക് സഹായമെത്തിക്കുന്നതിനടക്കം സര്‍ക്കാര്‍ ഇടപെടല്‍ കാര്യക്ഷമമാക്കുന്നതിന് ഉന്നതതല യോഗം വിളിക്കണമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ ആരോഗ്യ വകുപ്പുമന്ത്രി കെ.കെ.ശൈലജ ടീച്ചറുമായി നടത്തിയ കൂടികാഴ്ച്ചയില്‍ ആവശ്യപ്പെട്ടു. 14 ന് ജില്ലയില്‍ കൊറോണ വൈറസ് ബാധ രോഗം വിലയിരുത്തുന്നതിന് ഉന്നതതല യോഗം വിളിക്കുമെന്ന് മന്ത്രി എം.എല്‍.എ അറിയിച്ചു. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ പേവാര്‍ഡില്‍ വിദേശത്ത് നിന്ന് എത്തുന്നവരെ നിരീക്ഷിക്കുന്നതിനായി ഐസിലേഷന്‍ വാര്‍ഡ് ആരംഭിക്കുന്നതിനായിട്ടുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. പേ വാര്‍ഡിലെ രോഗികളെയെല്ലാം ഒഴിപ്പിച്ചശേഷമാണ് ഐസിലേഷന്‍ വാര്‍ഡ് ഒരുക്കിയിരിക്കുന്നത്. 15 ആളുകളെ അഡ്മിറ്റ് ചെയ്യുന്നതിനുള്ള സജ്ജീകരണങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇതുവരെയും ആരേയും അഡ്മിറ്റ് ചെയ്തിട്ടില്ല.

Leave a Reply

Back to top button
error: Content is protected !!