കൂത്താട്ടുകുളം കിഴകൊമ്പിൽ വീടിനുനേരെ സ്ഫോടന വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം.

കൂത്താട്ടുകുളം: കിഴകൊമ്പിൽ പുതുവർഷതലേന്ന് രാത്രി പതിനൊന്നരയോടെയാണ് വീടിനുനേരെ തോട്ടയും ഗുണ്ടകളും ഉപയോഗിച്ച് ആക്രമണമുണ്ടായത്.കിഴകൊമ്പ് കണ്ണായിക്കാട്ട് മാണിയുടെ വീടിന് നേരെയാണ് ആക്രമണം നടന്നത്.സിറ്റൗട്ടിലേക്ക് തോട്ടയും,ഗുണ്ടും വലിച്ചെറിയുകയായിരുന്നു. അതിതീവ്രമായ ശബ്ദത്തിൽ ഇവ പൊട്ടിത്തെറിച്ചു. ശബ്ദംകേട്ട് ഓടി വന്ന് നോക്കിയ വീട്ടുടമ മാണി വീടിനു മുന്നിൽ നിന്ന് രണ്ടു പേർ ബൈക്കിൽ രക്ഷപ്പെടുന്നത് കണ്ടതായി പോലീസിൽ പറഞ്ഞു. സംഭവ സ്ഥലം കൂത്താട്ടുകുളം പോലീസ് സന്ദർശിച്ചു കൂടുതൽ തെളിവുകൾ ശേഖരിച്ചു.

