കിസാൻ സഭ മൂവാറ്റുപുഴ മണ്ഡലം സമ്മേളനം


മൂവാറ്റുപുഴ: കിസാൻ സഭ മൂവാറ്റുപുഴ മണ്ഡലം സമ്മേളനം കിസാൻ സഭ ജില്ലാ പ്രസിഡന്റ് ഇ.കെ.ശിവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.എം.തമ്പി അധ്യക്ഷത വഹിച്ചു.സെക്രട്ടറി ടി.എം.ഹാരിസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.  കിസാൻ സഭ സംസ്ഥാന കൗൺസിൽ അംഗം കെ.വി.രവീന്ദ്രൻ, എഐറ്റിയു സി മണ്ഡലം സെക്രട്ടറി കെ.എ. സനീർ, മഹിള സഘം സംസ്ഥാന കൗൺസിൽ അംഗം സീന ബോസ്, എൻ.പി.പോൾ, എൽദോ മുകളേൽ, കെ.എസ്.ഗോപി, എ.പി.വാസു എന്നിവർ പ്രസംഗിച്ചു.പുതിയ ഭാരവാഹികളായി വി.എം.തമ്പി (പ്രസിഡന്റ്) എ.പി.വാസു, കെ.എസ്.ഗോപി (വൈസ് പ്രസിഡന്റ്) എൻ.പി.പോൾ (സെക്രട്ടറി) എൽദോ മുകളേൽ, കെ.ബി.ബിനീഷ് കുമാർ (ജോ: സെക്രട്ടറി) പി.വി. ഐസക്ക് (ട്രഷറാർ) എന്നിവർ അടക്കം 17 -അംഗ മണ്ഡലം കമ്മറ്റിയേയും, 35- അംഗ ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു…..
ചിത്രം -കിസാൻ സഭ മൂവാറ്റുപുഴ മണ്ഡലം സമ്മേളനം കിസാൻ സഭ ജില്ലാ പ്രസിഡന്റ് ഇ.കെ.ശിവൻ ഉദ്ഘാടനം ചെയ്യുന്നു…..

Leave a Reply

Back to top button
error: Content is protected !!