നാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ
കേരള എയ്ഡഡ് സ്‌കൂള്‍ നോണ്‍ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷന്‍ 55-മത് ജില്ലാ സമ്മേളനം സമാപിച്ചു.

മൂവാറ്റുപുഴ: കേരള എയ്ഡഡ് സ്‌കൂള്‍ നോണ്‍ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷന്‍ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ല 55-മത് ജില്ലാ സമ്മേളനം മൂവാറ്റുപുഴ സെന്റ് അഗസ്റ്റ്യന്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്നു. എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പ്രദീപ് അബ്രാഹം അധ്യക്ഷത വഹിച്ചു. സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന മൂവാറ്റുപുഴ എസ്.എന്‍.ഡി.പി.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ.കെ.ലതയെ ചടങ്ങില്‍ ആദരിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ സെന്റ് അഗസ്റ്റ്യന്‍സ് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ഷിബി മാത്യു അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു. റ്റി.ജെ.ജോസഫ്, നന്ദകുമാര്‍.എം.സി, ഷാജി.സി.ജോണ്‍, എം.കുര്യാക്കോസ്, ബിനു.പി.എം.എന്നിവര്‍ സംസാരിച്ചു. വി.എസ്.സുരേഷ് സ്വാഗതവും, എം.ജെ.ജോസഫ് നന്ദിയും പറഞ്ഞു.