അനധികൃത മദ്യ വിൽപ്പന മധ്യവയസ്കൻ പിടിയിൽ.

മൂവാറ്റുപുഴ: അനധികൃത മദ്യവിൽപ്പന നടത്തിവന്ന മധ്യവയസ്കനെ എക്സൈസ് സംഘം പിടികൂടി. കല്ലൂർക്കാട് നാകപ്പുഴ മുണ്ടാടൻ പുല്ലൻ ജോർജ് എന്നു വിളിക്കുന്ന ജോർജ് വർഗീസ് (52) ആണ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി. കെ. സതീഷിൻറെ നേതൃത്വത്തിലുള്ള സംഘത്തിൻറെ പിടിയിലായത്. ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവ് പ്രമാണിച്ച് കല്ലൂർക്കാട് നാകപ്പുഴ പള്ളിക്കവലയിൽ നടത്തിയ പരിശോധനയിലാണ് ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ഇയാളെ പിടികൂടിയത്. ഉത്സവ സീസണുകളിലും ഡ്രൈ ഡേകളിലും ആവശ്യക്കാർക്ക് യഥേഷ്ടം മദ്യം എത്തിച്ചു കൊടുക്കുന്ന രീതി ആയിരുന്നു ഇയാളുടെ തെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. ബിവറേജിൽ നിന്ന് വാങ്ങുന്ന മദ്യമാണ് വിൽപന നടത്തിയിരുന്നത്. ഇതേ തുടർന്ന് നാട്ടുകാർ നൽകിയ പരാതിയിൽ നിരന്തരമായുള്ള നിരീക്ഷണങ്ങൾക്ക് ഒടുവിലാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ എം. കെ. രജു, കെ. എസ്. ഇബ്രാഹിം, സിവിൽ എക്സൈസ് ഓഫീസർമാരായ എ. കെ. വിജു, കേന്ദ്ര വനിതാ സിവിൽ എക്സൈസ് ഓഫീസർ പി. എൻ. അനിത എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.