നാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ
ജോയിന്റ് കൗണ്‍സില്‍ ജില്ലാ സമ്മേളനം മൂവാറ്റുപുഴയില്‍; സംഘാടക സമിതി രൂപീകരണം ഇന്ന്

മൂവാറ്റുപുഴ: ഏപ്രില്‍ 24,25 ദിവസങ്ങളില്‍ മൂവാറ്റുപുഴയില്‍ നടക്കുന്ന ജോയിന്റെ് കൗണ്‍സില്‍ ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ഇന്ന്(വ്യാഴം) വൈകിട്ട് മൂന്നിന് മൂവാറ്റുപുഴ വാഴപ്പിള്ളി ഭാരത് ഓഡിറ്റോറിയത്തില്‍ നടക്കും. സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം എന്‍.അരുണ്‍ ഉദ്ഘാടനം ചെയ്യും. ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് വി.കെ.ജിന്‍സ് അധ്യക്ഷത വഹിക്കും.