ക്രിസ്തുമസ് നവവത്സര ആഘോഷങ്ങളുടെ ഭാഗമായി ഇടുക്കി അണകെട്ട് സന്ദർശിക്കാം.

ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ജനുവരി 15 വരെ ഇടുക്കി അണക്കെട്ട് സന്ദർശിക്കുന്നതിന് KSEB അവസരമൊരുക്കുന്നു.ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാമായ ഇടുക്കി ഡാമിന്റെ ജലനിരപ്പിൽ നിന്നും 350 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഹിൽവ്യൂ പാർക്ക്,ആർച്ച് ഡാം, ചെറുതോണി-കുളമാവ് ഡാമുകൾ, വൈശാലി ഗുഹ, നാടുകാണി പവലിയൻഎന്നിവ ഉൾപ്പെടുന്ന പ്രകൃതിഭംഗി ഈ പുതുവർഷത്തിൽ സന്ദർശകർക്കായി ഒരുങ്ങും.ചെറുതോണിയിലെ ഹൈഡൽ ടൂറിസം ഓഫിസിൽ ഇതിനുള്ള ടിക്കറ്റുകൾ ലഭിക്കും.ഒപ്പം വനം വകുപ്പൊരുക്കുന്ന ബോട്ടു സവാരിയുമുണ്ട്. ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ ചുറ്റികാണാനുള്ള ബാറ്ററികാര്‍ (“ബഗ്ഗി “) ഇടുക്കിയില്‍ എത്തിയിട്ടുണ്ട്. ചെറുതോണി അണക്കെട്ടിന്റെ കവാടത്തില്‍നിന്നാരംഭിച്ച് ഇടുക്കി അണക്കെട്ടിന്റെ മുഴുവന്‍ സ്ഥലങ്ങളും പിന്നിട്ട് അവസാന കവാടത്തില്‍ അവസാനിക്കുന്നതാണ് ബാറ്ററി കാറിലെ യാത്ര. ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ക്കിടയില്‍ രണ്ട് കിലോമീറ്ററോളം ദൂരമുണ്ട്. അതിനാല്‍ ബഗ്ഗി ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്കൊരു ആശ്വാസമാകും .

Leave a Reply

Back to top button
error: Content is protected !!