മാസ്റ്റേഴ്സ് അത്ലറ്റിക് സംസ്ഥാന മീറ്റ്: ഫെസ്സി മോട്ടിക്ക് മൂന്ന് സ്വര്‍ണ മെഡല്‍

മൂവാറ്റുപുഴ: തിരുവനന്തപുരത്ത് നടന്ന 39-ാമത് മാസ്റ്റേഴ്സ് അത്ലറ്റിക് സംസ്ഥാന മീറ്റില്‍ മൂവാറ്റുപുഴ സ്വദേശി ഫെസ്സി മോട്ടിക്ക് മൂന്ന് സ്വര്‍ണ മെഡലുകളുമായി സംസ്ഥാന ചമ്പ്യനായി. 45-50 വിഭാഗത്തില്‍ ഷോട്ട് പുട്ട്, ജാവലിന്‍ ത്രോ, ഹാമര്‍ ത്രോ എന്നീ മത്സരങ്ങളിലാണ് മെഡലുകള്‍ നേടിയത്. 2020 ഫെബ്രുവരി ഒമ്പത് മുതല്‍ 14 വരെ മണിപ്പൂരിലെ ഇംഫാലില്‍ നടക്കുന്ന 41-ാമത് നാഷണല്‍ മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ഫെസ്സി മോട്ടി അര്‍ഹത നേടി. 2017 ലും, 2018 ലും ഷോട്ട് പുട്ട്, ജാവലിന്‍ ത്രോ, ഹാമര്‍ ത്രോ എന്നീ മത്സരങ്ങളില്‍ ചാമ്പ്യനാണ്. 2019 നവംമ്പറില്‍ മലേഷ്യയില്‍ നടന്ന ഏഷ്യന്‍ മാസ്റ്റേഴ്‌സ് മത്സരത്തില്‍ ഹാമര്‍ ത്രോയില്‍ നലാം സ്ഥാനവും, ജാവലിന്‍ ത്രോയില് ഏഴാം സ്ഥാനവും, ഷോട്ട് പുട്ടില്‍ ഒമ്പതാം സ്ഥാനവും ഇന്ത്യയ്ക്ക് വേണ്ടി നേടി കൊടുത്തു. അന്തരിച്ച മുന്‍ കോണ്‍ഗ്രസ് നേതാവ് പി.പി.മോട്ടിയുടെ ഭാര്യയും, മൂവാറ്റുപുഴയില്‍ ഫെസ്സി പിങ്ക് ടെച്ച് ബ്യൂട്ടി ബാര്‍ലറും, ബ്യൂട്ടി കോളേജും നടത്തിവരുന്ന ഫെസ്സി മോട്ടി മൂവാറ്റുപുഴയിലും പരിസര പ്രദേശങ്ങളിലും അത്‌ലറ്റിക്‌സിലും പഞ്ചഗുസ്തിയിലും പരിശീലനം നല്‍കി വരുന്നു.
ചിത്രം- ഫെസ്സി മോട്ടി തനിക്ക് ലഭിച്ച മേഡലുകളുമായി…….