എറണാകുളം ജില്ലാ പോലീസ് വായ്പാ സഹകരണ സംഘം മൂവാറ്റുപുഴ ശാഖ പ്രവർത്തനം ആരംഭിച്ചു.

മൂവാറ്റുപുഴ:എറണാകുളം ജില്ലാ പോലീസ് വായ്പാ സഹകരണ സംഘത്തിന്റെ ശാഖ മൂവാറ്റുപുഴ അരമനപടിയിൽ പ്രവർത്തനം ആരംഭിച്ചു.എറണാകുളം റൂറൽ പൊലീസ് മേധാവി കെ കാർത്തിക് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ഇ കെ അനിൽകുമാർ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ബെന്നി കുര്യാക്കോസ് സ്വാഗതം പറഞ്ഞു. കെ പി ഒ എ സംസ്ഥാന ജനറൽ സെക്രട്ടറി സി ആർ ബിജു, കെ പി എ സംസ്ഥാന ജനറൽ സെക്രട്ടറി കെ പി പ്രവീൺ, മൂവാറ്റുപുഴ ഡിവൈഎസ്പി കെ അനിൽകുമാർ, കെ പി എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ ഷിബു രാജ്, കെ പി ഒ എ എറണാകുളം റൂറൽ പ്രസിഡന്റ് എം കെ മുരളി, കെ പി ഒ എ കൊച്ചി സിറ്റി സെക്രട്ടറി എം പി സുരേഷ് ബാബു, കെ പി എ കൊച്ചി സിറ്റി പ്രസിഡന്റ് പി ഡി ബൈജു , കെ പി എ എറണാകുളം റൂറൽ ജോയിന്റ് സെക്രട്ടറി കെ എം ഷെമീർ, സംഘം സെക്രട്ടറി എം കെ രേണുക ചക്രവർത്തി എന്നിവർ സംസാരിച്ചു.1991ൽ പ്രവർത്തനം തുടങ്ങിയ എറണാകുളം ജില്ലാ പോലീസ് വായ്പാ സഹകരണ സംഘത്തിന് ഇപ്പോൾ കലൂരിൽ ആസ്ഥാന മന്ദിരവും ആലുവ ബ്രാഞ്ച് ഓഫീസ്,ആലുവയിൽ നമ്മുടെ പോലീസ് നീതി ലാബ്, ആലുവ സഹായപടിയിലെ ഗ്യാസ് ഷോറൂമും ഗ്യാസ് ഗോഡൗണുമുണ്ട്. മൂവാറ്റുപുഴ നഗരത്തിൽ അരമനപ്പടിയിൽ സ്വന്തമായി വാങ്ങിയ 27.750 സെന്റ് സ്ഥലത്തെ കെട്ടിടത്തിലാണ് പുതിയ ശാഖ പ്രവർത്തനം തുടങ്ങിയത്.
