വിവാഹക്ഷണക്കത്ത് നല്‍കിയവരെ സ്വന്തം വിവാഹം ക്ഷണിക്കാനൊരുങ്ങി എല്‍ദോ എബ്രഹാം എം.എല്‍.എ

മൂവാറ്റുപുഴ: തന്റെ പൊതുപ്രവര്‍ത്തനത്തിനിടെ ലഭിച്ച വിവാഹക്ഷണകത്തുകള്‍ ആമൂല്യമായി കണ്ട് സൂക്ഷിച്ച് വച്ചത് എല്‍ദോ എബ്രഹാം എം.എല്‍.എക്ക് തുണയായി. കഴിഞ്ഞ കാല്‍നൂറ്റാണ്ടായി എ.ഐ.എസ്.എഫിലൂടെ പൊതുരംഗത്തു സജീവമായപ്പോള്‍ മുതല്‍ ലഭിക്കുന്ന വിവാഹ ക്ഷണക്കത്തുകള്‍ ശേഖരിച്ചു വച്ചതാണ് ഇപ്പോള്‍ എല്‍ദോ എബ്രഹാം വിവാഹിതനാകാന്‍ പോകുന്ന സന്ദര്‍ഭത്തില്‍ ഗുണകരമായത്. 5200-ഓളം കത്തുകളാണ് എല്‍ദോ എബ്രഹാം അമൂല്യ നിധിശേഖരം പോലെ സൂക്ഷിച്ച് വച്ചത്. ജനുവരി 12 വാഹിതനാകാന്‍ തീരുമാനിച്ചതോടെ തന്റ ചെറിയ വീട്ടില്‍ നിധിപോലെ സൂക്ഷിച്ച ക്ഷണക്കത്തുകള്‍ എല്‍ദോ പൊടിതട്ടി പുറത്തെടുക്കുകയായിരുന്നു. എണ്ണി തിട്ടപെടുത്തുകയും തന്നെ വിവാഹക്ഷണക്കത്തു നല്‍കി വിവാഹത്തിനു ക്ഷണിച്ചവരുടെ എല്ലാം അഡ്രസ് കത്തില്‍ നിന്നും കണ്ടെത്തി തന്റെ വിവാഹത്തിനു ക്ഷണിക്കാന്‍ കത്തു തയ്യാറാക്കുകയാണ്. ഉദ്ഘാടനങ്ങളും മറ്റ് പൊതുപരിപാടികള്‍ക്ക് ശേഷം എല്‍ദോ എബ്രഹാം എം.എല്‍.എ എന്ന ജനപ്രതിനിധിയുടെ മുഖ്യ ജോലി. പഞ്ചായത്തുകളിലുടെയും, പള്ളികളിലൂടെയും, കുടുംബശ്രീ, അമ്പലങ്ങള്‍ അടക്കമുള്ള സ്ഥലങ്ങളിലും, സുഹൃത്തുക്കള്‍ അടക്കമുള്ളവരെ വിവാഹത്തിനു ക്ഷണിച്ചശേഷം എം.എല്‍.എ. ഈ പഴയ ക്ഷണക്കത്തു കളില്‍ നിന്നും വിലാസങ്ങള്‍ നോക്കി ക്ഷണക്കത്ത് തയ്യാറാക്കുകയായിരുന്നു. അടുത്ത സുഹൃത്തുക്കളാണ് ക്ഷണക്കത്തുകള്‍ പരിശോധിച്ച് മേല്‍വിലാസം എഴുതി തയ്യാറാക്കാന്‍ ഒപ്പമുള്ളത്. നിയോജക മണ്ഡലത്തിലെ മുഴുവന്‍ പേരെയും വിവാഹത്തിനു ക്ഷണിക്കുന്നതിനു പുറമെയാണ് വിവഹ ക്ഷണക്കത്ത് നല്‍കി എല്‍ദോയെ വിവാഹത്തിനു ക്ഷണിച്ചവരെയെല്ലാം ഈ ക്ഷണക്കത്തുകളിലെ മേല്‍വിലാസം കണ്ടെത്തി തന്റെയും വിവാഹത്തിനു ക്ഷണിക്കുന്നത്.
ജനുവരി 12ന് രാവിലെ 11ന് മൂവാറ്റുപുഴ കുന്നുക്കുരുടി സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയിലാണ് എല്‍ദോ ഏബ്രഹാമിന്റെ വിവാഹം.ആയുര്‍വേദ കണ്ണുഡോക്ടറായ ആഗി മേരിയാണ് വധു. 12ന് വൈകിട്ട് മൂവാറ്റുപുഴമുനിസിപ്പല്‍ സ്റ്റേഡിയത്തിലാണ് വിവാഹ സല്‍ക്കാരം ഒരുക്കിയിരിക്കുന്നത്. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തു വന്ന എല്‍ദോ എബ്രഹാം എ.ഐ.വൈ.എഫ് മണ്ഡലം, ജില്ലാ ഭാരവാഹിത്വത്തിനു പുറമെ സി.പി.ഐ മണ്ഡലം സെക്രട്ടറി ,പായിപ്ര പഞ്ചായത്ത് മെമ്പര്‍ തുടങ്ങി നിരവധി രംഗങ്ങളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് എം.എല്‍.എ.ആയത്. ജനങ്ങളുമായുള്ള അടുത്ത ബന്ധം സൂക്ഷിക്കുന്നതു കൊണ്ട് തന്നെ കാല്‍ നൂറ്റാണ്ടുകാലത്തെ പൊതുപ്രവര്‍ത്തനത്തിനിടെ ഇതുവരെ ആയിരക്കണക്കിനാളുകളാണ് വിവാഹത്തിന് ക്ഷണിച്ചത്. പലതരത്തിലുള്ള ക്ഷണക്കത്തുകളുടെ മനോഹാരിത ഇവ സൂക്ഷിച്ചു വയ്ക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നുവെന്ന് എല്‍ദോ എബ്രഹാം പറഞ്ഞു. വിവാഹ സല്‍ക്കാരം ലളിതമായി നടത്താനാണ് തീരുമാനമെങ്കിലും വിവാഹത്തിന് നിയോജക മണ്ഡലത്തിലെ എല്ലാ കുടുംബങ്ങളെയും വിവാഹത്തിനു ക്ഷണിക്കുന്നുണ്ട് എല്‍ദോ എബ്രഹാം പറഞ്ഞു.
ചിത്രം: പഴയ വിവാഹക്ഷണക്കത്തുകളില്‍ നിന്നും മേല്‍വിലാസം ശേഖരിച്ച് വിവാഹക്ഷണക്കത്ത് തയ്യാറാക്കുന്ന എല്‍ദോ എബ്രഹാം എം.എല്‍.എ.