ജില്ലാ ക്ഷീരസംഗമം 19 മുതല്‍ 21 വരെ മൂവാറ്റുപുഴയില്‍ മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യും.

മൂവാറ്റുപുഴ: വൈവിദ്യമാര്‍ന്ന പരിപാടികളോടെ മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ജില്ലാ ക്ഷീര സംഗമം മൂവാറ്റുപുഴയില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ക്ഷീര വികസന വകുപ്പിന്റെയും, ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങളുടെയും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും, മില്‍മ, കേരള ഫീഡ്‌സ്, വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഈമാസം 19 മുതല്‍ 21 വരെ കല്ലൂര്‍ക്കാടും, മൂവാറ്റുപുഴ ടൗണ്‍ ഹാളിലുമായിട്ടാണ് സംഗമം നടക്കുന്നത്. ജില്ലയിലെ 315 ക്ഷീരസംഘങ്ങളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 3000-ത്തോളം ക്ഷീര കര്‍ഷകര്‍ പങ്കെടുക്കും. കന്നുകാലി പ്രദര്‍ശനം, ഡയറി എക്സിബിഷന്‍, ശില്‍പ്പശാല, സെമിനാര്‍, ക്ഷീര കര്‍ഷകരെ ആദരിക്കല്‍ എന്നിവ സംഗമത്തോടനുബന്ധിച്ച് നടക്കും. 18 ന് വൈകിട്ട് നാലിന് വിളംമ്പര റാലി നടക്കും. കല്ലൂര്‍ക്കാട് ക്ഷീരസംഘത്തില്‍ നിന്നാരംഭിക്കുന്ന വിളംമ്പര റാലി കല്ലൂര്‍ക്കാട് പഞ്ചായത്ത് വെസ് പ്രസിഡന്റ് സുജിത്ത് ബേബി ഫ്‌ളാഗ് ഓഫ് ചെയ്യും. റാലി വിവിധ സ്ഥലങ്ങളില്‍ സഞ്ചരിച്ച് മൂവാറ്റുപുഴ ടൗണ്‍ ഹാളില്‍ സമാപിക്കും. 19 ന് രാവിലെ എട്ടിന് കല്ലൂര്‍ക്കാട് ക്ഷീരസംഘം പ്രസിഡന്റ് ഷാജി ജോസഫ് പതാക ഉയര്‍ത്തും. തുടര്‍ന്ന് കല്ലൂര്‍ക്കാട് ക്ഷീരസംഘത്തിന് സമീപം ജില്ലാ കന്നുകാലി പ്രദര്‍ശന മത്സരം നടക്കും. ക്ഷീര വികസന വകുപ്പ് ജില്ലാ ഗുണ നിയന്ത്രണ ഓഫീസര്‍ സൂസി എലിസബത്ത് തോമസ്, വൈപ്പിന്‍ ക്ഷീര വികസന ഓഫീസര്‍ രതീഷ് ബാബു സി.എസ്, പാമ്പാക്കുട ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ രാഗേഷ് എം എന്നിവരുടെ നേതൃത്വത്തില്‍ ഗവ്യജാലകം നടക്കും. 9.30 ന് ജില്ലാ ക്ഷീര സംഗമം എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കല്ലൂര്‍ക്കാട് പഞ്ചായത്ത് പ്രസിഡന്റ് ഷീന സണ്ണി അധ്യക്ഷത വഹിക്കും. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. 20 ന് രാവിലെ ക്ഷീര സഹകരണ ശില്‍പശാല നടക്കും. രാവിലെ 9ന് രജിസ്‌ട്രേഷന്‍, 10ന് നടക്കുന്ന സഹകരണ ശില്‍പശാല എസ്.ശര്‍മ എംഎല്‍.എ ഉദ്ഘാടനം ചെയ്യും. മൂവാറ്റുപുഴ നഗരസഭ വൈസ് ചെയര്‍മാന്‍ പി.കെ.ബാബുരാജ് അധ്യക്ഷത വഹിക്കും. ഡയറി എക്‌സ്‌പോയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ നിര്‍വ്വഹിക്കും. തുടര്‍ന്ന് ക്ഷീരസംഘം ഓഡിറ്റിംഗ്-ശ്രദ്ധയും മുന്‍കരുതലും എന്ന വിഷയത്തിലും, വിക്തിത്വ വികസനം-ക്ഷീരമേഖലയിലെ പ്രവര്‍ത്തന മികവിന് എന്ന വിഷയത്തിലും ശില്‍പശാലയും, സംഘം ജീവനക്കാര്‍ക്കുള്ള പ്രശ്‌നോത്തരിയും നടക്കും. 21 ന് ക്ഷീര വികസന സെമിനാര്‍ നടക്കും. രാവിലെ 9ന് രജിസ്‌ട്രേഷന്‍, തുടര്‍ന്ന് വൈവിധ്യവത്കരണം-ക്ഷീര സഹകരണ സംഘങ്ങളില്‍, പശുക്കളില്‍ പ്രത്യുത്പാദന പ്രശ്‌നങ്ങള്‍-പ്രായോഗീക സമീപനം എന്ന വിഷയങ്ങളില്‍ സെമിനാര്‍ നടക്കും. 11.30 ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ക്ഷീരസംഗമവും, കല്ലൂര്‍ക്കാട് ക്ഷീരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനവും ക്ഷീര വികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു നിര്‍വ്വഹിക്കും. എല്‍ദോ എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലയിലെ മികച്ച ക്ഷീര കര്‍ഷകനുള്ള ആദരം ഡീന്‍ കുര്യാക്കോസ് എം.പി നിര്‍വ്വഹിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ ജോണ്‍ തെരുവത്ത് സ്വാഗതം പറയും. ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ എസ്.ശ്രീകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.ജില്ലയിലെ മികച്ച അപ്‌കോസ് സംഘത്തിനുള്ള ആദരം ഹൈബി ഈഡന്‍ എം.പിയും, ജില്ലയിലെ പരമ്പരാഗത സംഘത്തിനുള്ള ആദരം ബെന്നി ബെഹനാന്‍ എം.പിയും, ജില്ലയിലെ മികച്ച ക്ഷീരകര്‍ഷകയ്ക്കുള്ള അവാര്‍ഡ്  തോമസ് ചാഴികാടന്‍ എം.പിയും, ജില്ലയിലെ മികച്ച എസ്.സി, എസ്.ടി വിഭഗ ക്ഷീരകര്‍ഷകയ്ക്കുള്ള ആദരം ഇബ്രാഹിംകുഞ്ഞ് എം.എല്‍.എയും, ജില്ലയില്‍ ഗുണനിലവാരമുള്ള പാല്‍ കൈകാര്യചെയ്ത സംഘത്തിനുള്ള ആദരം അനൂബ് ജേക്കബ് എം.എല്‍.എയും, പ്രളയദുരിത ബാധിതരായ ക്ഷീരകര്‍ഷകര്‍ക്ക് കൈതാങ്ങായി പ്രവര്‍ത്തിച്ച മേഴ്‌സി കോപ്പ്‌സിനെ വി.ഡി.സതീശന്‍ എം.എല്‍.എയും, ശബരി ഗ്രൂപ്പിനെ വി.പി.സജീന്ദ്രന്‍ എം.എല്‍.എയും, ഐ.സി.എ.ഐയെ അന്‍വര്‍സാദാത്ത് എം.എല്‍.എയും, പീപ്പിള്‍സ് ഫൗണ്ടേഷനെ കെ.ജെ.മാക്‌സി എം.എല്‍.എയും നാഷ്ണല്‍ സിവില്‍ സര്‍വ്വീസ് മീറ്റിലും, മാസ്റ്റേഴ്‌സ് മീറ്റിലും മെഡലുകള്‍ നേടിയ ക്ഷീര വികസന വകുപ്പ് ജീവനക്കാരിയെ എം.സ്വരാജ് എം.എല്‍.എയും, പ്രത്യേക പ്രളയ പുനരധിവാസ പദ്ധതി രണ്ടാംഘട്ട ധനസഹായ വിതരണം ആന്റണി ജോണ്‍ എം.എല്‍.എയും, 10-പശു ഡയറി യൂണിറ്റ് ധനസഹായ വിതരണം റോജി.എം.ജോണ്‍ എം.എല്‍.എയും, 10-കിടാരി യൂണിറ്റ് ധനസഹായ വിതരണം ടി.ജെ.വിനോദ് എം.എല്‍.എയും, ജില്ലാ പഞ്ചായത്ത് ക്ഷീരശ്രീ ധനസഹായ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസും, അഞ്ച് പശു ഡയറി യൂണിറ്റ് ധനസഹായ വിതരണം നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരനും, മികച്ച ക്ഷീര കര്‍ഷക ക്ഷേമനിധി കര്‍ഷകന് ആദരം ക്ഷീരകര്‍ഷകക്ഷേമനിധി ചെയര്‍മാന്‍ അഡ്വ.എന്‍.രാജനും, തരിശുഭൂമി തീറ്റപ്പുല്‍ കൃഷി ധനസഹായം കെ.സി.എം.എം.എഫ് ചെയര്‍മാന്‍ ബാലന്‍മാസ്റ്ററും, കിടാരി യൂണിറ്റ് ധനസഹായം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോളിയും, സംഘം ജീവനക്കാരുടെ പ്രശ്‌നോത്തരി വിജയികള്‍ക്കുള്ള സമ്മാനദാനം മുന്‍എം.എല്‍.എ പി.രാജുവും, ബ്ലോക്ക് തലത്തിലെ മികച്ച ക്ഷീരകര്‍ഷകരെ മുന്‍എം.എല്‍.എമാരായ ജോസഫ് വാഴക്കന്‍, ബാബുപോള്‍ എന്നിവര്‍ ആദരിക്കും. ഫാംലെവല്‍ ഹൈജീന്‍ ധനസഹായ വിതരണം കേരള ഫീഡ്‌സ് ചെയര്‍മാന്‍ കെ.എസ്.ഇന്ദുശേഖരന്‍ നായരും, കറവ പശുവിഭാഗത്തില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ബി.എ.അബ്ദുല്‍ മത്തലിബും, തീറ്റപ്പുല്‍ കൃഷി ഇറിഗേഷന്‍ ധനസഹായ വിതരണം ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണും, കന്നുകാലി പ്രദര്‍ശന മത്സരത്തില്‍ കറവ പശുവിഭാഗത്തില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനദാനം കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീന സണ്ണിയും, കിടാരി വിഭാഗത്തില്‍ ആയവന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെബി ജോസും, കണ്ടിജന്‍സി ഫണ്ട് ധനസഹായ വിതരണം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സരള മോഹനും, ആതിഥേയ സംഘത്തിനുള്ള ഉപഹാര സമര്‍പ്പണം ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് സി.ഇ.ഒ ജോഷി ജോസഫും നിര്‍വ്വഹിക്കും. പത്രസമ്മേളനത്തില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ, സ്വാഗതസംഘം ചെയര്‍മാന്‍ ജോണ്‍ തെരുവത്ത്, ജനറല്‍ കണ്‍വീനര്‍ ജോസ് ജേക്കബ്, ജോയിന്റ് കണ്‍വീനര്‍ ഷാജി ജോസഫ്, മൂവാറ്റുപുഴ ക്ഷീരവികസന വകുപ്പ് ഓഫീസര്‍ മെറീന പോള്‍, സ്വാഗതസംഘം ഭാരവാഹികളായ സി.എ.എബ്രാഹം, എന്‍.ജയചന്ദ്രന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.    

Leave a Reply

Back to top button
error: Content is protected !!