ഉപഭോക്തൃ തർക്ക പരിഹാര സിറ്റിങ് ഉടൻ പുനരാരംഭിക്കും.

മൂവാറ്റുപുഴ: ഉപഭോക്തൃ തർക്കപരിഹാരത്തിന് സിറ്റിങ് മൂവാറ്റുപുഴയിൽ ഉടൻ പുനരാരംഭിക്കും. 10 ദിവസത്തിനുള്ളിൽ സിറ്റിംഗ് പുനരാരംഭിക്കാൻ നിർദ്ദേശം നൽകിയതായി മന്ത്രി പി തിലോത്തമൻ അറിയിച്ചതായി എൽദോ എബ്രഹാം എം എൽ എ പറഞ്ഞു. മൂവാറ്റുപുഴയിലെ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ സിറ്റിങ് സർക്കാർ ഉത്തരവിൽ അല്ലെന്ന കാരണം പറഞ്ഞ് അവസാനിപ്പിച്ചിരുന്നു. 2014 മാർച്ചിൽ ആരംഭിച്ച ക്യാമ്പ് സിറ്റിങ് 2018 ഒക്ടോബർ 10നാണ് അവസാനിപ്പിച്ചത്. ഇതിനിടെ 57 സിറ്റിങ് നടന്നു. നിലവിൽ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ പരാതി നൽകണമെങ്കിൽ എറണാകുളത്ത് പോകേണ്ട ഗതികേടിലാണ് ജനങ്ങൾ. കോതമംഗലം, മുവാറ്റുപുഴ, കുന്നത്തുനാട് താലൂക്കിൽ ഉള്ളവർക്ക് ആശ്വാസമായിരുന്ന ക്യാമ്പ് സിറ്റിങ് വീണ്ടും പുനരാരംഭിക്കുകയാണ്.

Leave a Reply

Back to top button
error: Content is protected !!