ചരമം
മുൻ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.പി.പൗലോസ് നിര്യാതനായി.സംസ്കാരം നാളെ …

മുൻ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.പി.പൗലോസ് നിര്യാതനായി.കെ.പി.സി.സി. അംഗം, യു ഡി എഫ് പിറവം നിയോജകമണ്ഡലം ചെയർമാൻ, എറണാകുളം ജില്ലാ സഹകരണ ബാങ്ക് മുൻ പ്രസിഡന്റ്, മൂവാറ്റുപുഴ സർക്കിൾ സഹകരണ യൂണിയൻ മുൻ ചെയർമാൻ, മണീട് സർവ്വീസ് സഹകരണ ബാങ്കിൽ ദീർഘകാലം പ്രസിഡന്റ്, മണീട് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് എന്നി നിലകളിൽ പ്രവർത്തിച്ചിരുന്നു .ഇന്ന് രാവിലെ കുഴഞ്ഞ് വീണതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. മൃതദേഹം.ഇന്ന് വൈകുന്നേരം 4 ന് ഭവനത്തിൽ കൊണ്ടുവരുന്നതും നാളെ (09/01/2020) ഉച്ചകഴിഞ്ഞ് 3 ന് വെട്ടിക്കൽ കാർമ്മൽ ദയറായിൽ സംസ്കരിക്കുന്നതുമാണ്.