ബഹുസ്വരതയുടെ നിരാകരണം അസ്ഥിരതയും തകർച്ചയും സൃഷ്ടിക്കും: ഡയസ് സെമിനാർ ——————————

മൂവാറ്റുപുഴ.സഹസ്രാബ്ദങ്ങളിലൂടെ രൂപപ്പെട്ടും സംസ്കാരത്തിന്റെ ഭാഗമായും മാറിയ വൈവിധ്യങ്ങളെ നിരാകരിക്കുന്നത് രാജ്യത്ത് അസ്ഥിരതയും ശൈഥില്യവും വിളിച്ചു വരുത്തുമെന്ന് സിറ്റിസൺസ് ഡയസ് സംഘടിപ്പിച്ച പൂർണ്ണ ദിന സെമിനാർ അഭിപ്രായപ്പെട്ടു.
ഇന്ത്യൻ റിപ്പബ്ളിക്കിന്റെ എഴുപതാം വാർഷികത്തോടനുബന്ധിച്ച് ഭരണഘടനയും ബഹുസ്വരതയും എന്ന വിഷയത്തിൽ നടന്ന സെമിനാർ ഡയസ് ചെയർമാൻ പി.എസ്.എ.ലത്തീഫ് ഉത്ഘാടനം ചെയ്തു. പുരാതന കാലങ്ങളിൽ മറ്റുള്ളവരുടെ കടന്നുവരവ് ബോധപൂർവ്വമായ അധിനിവേശം ആയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അവരും നിലവിലുണ്ടായിരുന്നവരും തൊട്ടുപിന്നാലെ എത്തിയവരും ഇഴുകിച്ചേർന്ന് തിരിച്ചറിയാനാവാത്ത വിധം ഒന്നായി മാറി.അവരാണ് ഈ മണ്ണിന്റെ പൂർവ്വാവകാശികൾ. മുഴുവൻ പിൻതുടർച്ചക്കാരും അംഗീകരിക്കപ്പെടണം. ഗവ.മോഡൽ എച്ച്.എസ്. ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിന്റെ ഉത്ഘാടന സമ്മേളനത്തിൽ ഡയസ് വൈസ് ചെയർമാൻ അസീസ് പാണ്ടിയാരപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എൻ. രമേശ്, ഡോ:പോൾ P കല്ലുങ്കൽ , അഡ്വ:മധുസൂദനൻ നായർ, കെ.എൻ. ബഷീർ, പ്രമീള ഗിരീഷ്, ജോസ് പാലേക്കടി സംസാരിച്ചു.നിയമ വിദ്യാർത്ഥികളും യുവജനങ്ങളുമടക്കം നാനൂറിലേറെ പ്രതിനിധികൾ പങ്കെടുത്തു.സമസ്ത മേഖലകളെയും പ്രതിനിധീകരിച്ച എക്കാലത്തെയും മികച്ച ധിഷണ ശാലികളാണ് നമ്മുടെ ഭരണഘടന രുപപ്പെടുത്തിയതെന്ന്  വിഷയം അവതരിപ്പിച്ച പ്രൊഫ. ഡോ.എം.പി.മത്തായി പറഞ്ഞു. അടിസ്ഥാന ശിലകളിൽ ഒന്നിനു ഇളക്കമുണ്ടായാൽ രാഷ്ട്രത്തിന്റെ നിലനിൽപിനെത്തന്നെ ബാധിക്കും. നമ്മുടെ ചരിത്രവും പാരമ്പര്യവും വർത്തമാനവും വിശകലനം ചെയ്തും ഭാവിയെപ്പറ്റി ക്രത്യമായ ദീർഘ ദർശനത്തിലൂടെയുമാണ് ഭരണഘടനയ്ക്കു അടിത്തറ തീർത്തത്. ഇന്ത്യൻ ഭരണഘടനയും പൗരത്വവും എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് അഡ്വ. കെ.എസ്. മധുസൂദനൻ , ബഹുസ്വരത രാഷ്ട്രത്തിന് മുഖമുദ്ര എന്ന വിഷയത്തിൽ അഡ്വ: എസ്. അശോകൻ എന്നിവർ പ്രഭാഷണം നടത്തി.സെമിനാറിൽ വിദ്യാർത്ഥി പ്രതിനിധികളുടെ പ്രതികരണങ്ങൾ ശ്രദ്ധേയമായി. ദേശീയപതാക ഉണർത്തുന്ന അഭിമാനവും ആവേശവും പങ്കിടുന്ന എല്ലാവരെയും ചേർത്താണ് ഇന്ത്യയെന്നു വിളിക്കുന്നതെന്നും പട്ടിണിക്കാരെയും പാവപ്പെട്ടവരെയും ഭരണകൂടം ശ്രദ്ധിക്കുന്നില്ലെന്നും ഭരണഘടനാ ഭേദഗതിയിലുള്ള അജണ്ട ഭയം സൃഷ്ടിക്കുന്നുവെന്നും വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു.സമാപന സമ്മേളനത്തിൽ വൈസ് ചെയർമാൻ ജോർജ്ജ് തോട്ടത്തിൽ അദ്ധ്യക്ഷനായി. പി .എൻ. ഇളയത്, കെ.എം. സലിം ,ബിജു ജോസഫ്, ബീന വിജയൻ ,പി .എ. ഉബൈദ് , വി.വി.ഐസക്, ടി.എസ്മു.ഹമ്മദ്, പി.എ. സമദ് സംസാരിച്ചു.
ചിത്രം -ഭരണഘടനയും ബഹുസ്വരതയും എന്ന വിഷയത്തിൽ സിറ്റി സൺ ഡയസ്  നടന്ന സെമിനാർ ഡയസ് ചെയർമാൻ പി.എസ്.എ.ലത്തീഫ് ഉത്ഘാടനം ചെയ്യുന്നു…

Leave a Reply

Back to top button
error: Content is protected !!