അന്താരാഷ്ട്രതലത്തില്‍ താരങ്ങളായി ബെത്‌ലഹേം ഇന്റര്‍നാഷ്ണല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

മൂവാറ്റുപുഴ: അന്തര്‍ ദേശീയ തലത്തില്‍ സയന്‍സ് ഒളിമ്പ്യാഡ് ഫൗണ്ടേഷന്‍ നടത്തിവരുന്ന ഗണിത ശാസ്ത്ര മത്സരത്തില്‍ വാഴക്കുളം ബെത്‌ലഹേം ഇന്റര്‍ നാഷ്ണല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഉന്നത നേട്ടം കൈവരിച്ചതായി സ്‌കൂള്‍ പി.ആര്‍.ഒ ജോയിസ് മേരി ആന്റണി പത്ര സമ്മേളനത്തില്‍ പറഞ്ഞു. സ്‌കൂളിലെ ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥികളായ മുട്ടം അരിയാമ്മാക്കല്‍ ജോജിയുടെയും ആഷ്‌ലിയുടെയും മകളായ ജോആന്‍ ലിസ ജോജി അന്തര്‍ദേശീയ തലത്തില്‍ ഒന്നാം റാങ്കും, വാഴക്കുളം മഞ്ഞളില്‍ സോണിയുടെയും റ്റീനയുടെയും മകന്‍ ജോണ്‍ ഇമ്മാനുവേല്‍ സോണി മൂന്നാം റാങ്കും കരസ്ഥമാക്കി. ബത്‌ലഹേം ഇന്റര്‍നാഷ്ണല്‍ സ്‌കൂളിന് ഇതിന് മുമ്പും ഇത്തരം നേട്ടങ്ങള്‍ ലഭിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് ഗണിതശാസ്ത്ര അധ്യാപികയായ സിമി അനിലാണ് പരിശീലനം നല്‍കിയത്. സ്‌കൂളില്‍ നടന്ന യോഗത്തില്‍ ഉന്നത വിജയം കൈവരിച്ച കുട്ടികളെ പ്രത്യേകം അഭിനന്ദിച്ചു. പത്രസമ്മേളനത്തില്‍ സ്‌കൂള്‍ മാനേജര്‍ ജോയി മാനുവലും പങ്കെടുത്തു.
ചിത്രം-ജോആന്‍ ലിസ ജോജി@ജോണ്‍ ഇമ്മാനുവേല്‍ സോണി