കിസാന്‍ സഭ ജില്ലാ സമ്മേളനം; ബാനര്‍ ജാഥയ്ക്ക് മൂവാറ്റുപുഴയില്‍ തുടക്കമായി.

മൂവാറ്റുപുഴ: കോലഞ്ചേരിയില്‍ നടക്കുന്ന അഖിലേന്ത്യ കിസാന്‍ സഭ ജില്ലാ സമ്മേളന നഗരിയില്‍ സ്ഥാപിക്കുന്നതിനുള്ള ബാനര്‍ മാറാടി സഖാവ് പി.വി.എബ്രാഹം സ്മൃതി മണ്ഡപത്തില്‍ നിന്ന് തുടക്കമായി. . മാറാടി മണ്ണത്തൂര്‍ കവലയിലെ പി.വി.സ്മാരകത്തിന് സമീപത്ത് നടന്ന ചടങ്ങില്‍ സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം എന്‍.അരുണ്‍ ജാഥ ക്യാപ്റ്റന്‍ ടി.എം.ഹാരിസിന് ബാനര്‍ കൈമാറി ഉദ്ഘാടനം ചെയ്തു. കിസാന്‍ സഭ മണ്ഡലം പ്രസിഡന്റ് വി.എം.തമ്പി, സെക്രട്ടറി എന്‍.പി.പോള്‍, ജാഥാ വൈസ്‌ക്യാപ്റ്റന്‍ എം.ജി.പ്രസാദ്, ഡയറക്ടര്‍ കെ.കെ.വിജയന്‍, സീന ബോസ്, കെ.എ.സനീര്‍, ഒ.സി.ഏലിയാസ്, സൂരജ്.പി.എബ്രാഹം എന്നിവര്‍ പ്രസംഗിച്ചു.
ചിത്രം-അഖിലേന്ത്യ കിസാന്‍ സഭ ജില്ലാ സമ്മേളന നഗരിയില്‍ സ്ഥാപിക്കുന്നതിനുള്ള ബാനര്‍ സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം എന്‍.അരുണ്‍ ജാഥ ക്യാപ്റ്റന്‍ ടി.എം.ഹാരിസിന് കൈമാറി ഉദ്ഘാടനം ചെയ്യുന്നു…