അപകടം
കൂത്താട്ടുകുളം മൂവാറ്റുപുഴ എം.സി റോഡിൽ ജെല്ലിക്കെട്ടുമായി കൂത്താട്ടുകുളം ഫയർ ഫോഴ്സ്..

ചിത്രം:-മനു അടിമാലി
ആറൂർ:കൂത്താട്ടുകുളം മൂവാറ്റുപുഴ എം.സി റോഡിൽ ജെല്ലിക്കെട്ടുമായി കൂത്താട്ടുകുളം ഫയർ ഫോഴ്സ്.മിനിലോറിയിൽ കശാപ്പിനായി കൊണ്ടുവന്ന പോത്ത് ലോറിയിൽ നിന്നും ചാടി ഓടിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.ഇന്നലെ രാത്രി 11. 30 തോടെ ആറൂർ എംസി റോഡിലൂടെ ഓടിയ പോത്ത് നിരവധി വാഹനങ്ങൾക്ക് നേരെ ആക്രമണം നടത്തിയത്തോടെ നാട്ടുകാർ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. കൂത്താട്ടുകുളം ഫയർഫോഴ്സ് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ ഇന്ന് പുലർച്ചെ പോത്തിനെ പിടികൂടി.


