അഖിലേന്ത്യാ തലത്തിൽ നടത്തിയ സിഎ ഇൻറർമീഡിയറ്റ് പരീക്ഷയിൽ മുവാറ്റുപുഴ സ്വദേശി വി.ബി ഗോകുൽ കൃഷ്ണയ്ക്ക് രണ്ടാം റാങ്ക്.

ആരക്കുഴ: അഖിലേന്ത്യാ തലത്തിൽ നടത്തിയ സിഎ ഇൻറർമീഡിയറ്റ് പരീക്ഷയിൽ മുവാറ്റുപുഴ സ്വദേശി വി.ബി ഗോകുൽ കൃഷ്ണയ്ക്ക് രണ്ടാം റാങ്ക്. ഇൻസ്ടിട്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ട്സ് ഓഫ് ഇന്ത്യ കഴിഞ്ഞ നവംബറിൽ നടത്തിയ പരീക്ഷയിലാണ്ഗോകുലിന് റാങ്ക് ലഭിച്ചത്. ആരക്കുഴയിൽ പൗൾട്രി ഫാം നടത്തുന്ന വരകിൽ വി.കെ. ബൈജു – പ്രീതി ദമ്പതികളുടെ മകനാണ് ഗോകുൽ.പ്ലസ് ടു വിദ്യാർത്ഥിയായ ഗഗൻ കൃഷ്ണയാണ് സഹോദരൻ. വിസ്ഡം സി എ ഇൻസ്ടിട്യൂട്ടിലാണ് ഗോകുൽ പഠനം നടത്തുന്നത്‌. ബംഗളുരു സ്വദേശിനി ആർദ്ര രമേഷ്, ന്യൂ ഡൽഹിയിലെ ആകാശ് കാജൽ എന്നിവർക്കാണ് ഒന്നും മൂന്നും റാങ്കുകൾ. എഴുന്നൂറിൽ 472,434,431 മാർക്കാണ് മൂന്നു റാങ്കുകാർക്കു ലഭിച്ചത്.

Leave a Reply

Back to top button
error: Content is protected !!