എം സി റോഡ് ഉന്നക്കുപ്പയിലുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു.

മുവാറ്റുപുഴന്യൂസ്.ഇൻ

മുവാറ്റുപുഴ:കൂത്താട്ടുകുളം-മുവാറ്റുപുഴ എം സി റോഡിൽ ഉന്നക്കുപ്പക്ക് സമീപം ഇന്ന് ഉണ്ടായ ബൈക്ക് അപകടത്തിൽ,ബൈക്ക് യാത്രികനായ യുവാവ് തൽക്ഷണം മരിച്ചു.തിരുവനന്തപുരം പേരൂർക്കട സ്വദേശി ശാന്തിവിലാസം വീട്ടിൽ ഗണേഷിന്റെ മകൻ ആദർശ്(21)-ണ് മരിച്ചത്.ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു അപകടം.കൂത്താട്ടുകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട് എതിരേ വന്ന ടോറസ് ലോറിയിൽ ഇടിക്കുകയായിരുന്നു.ഉടനെ ഇവരെ മുവാറ്റുപുഴ നിർമ്മല ആശുപത്രിയിലേക്ക് കൊണ്ടുപോയി.ആശുപത്രിയിൽ എത്തും മുൻപ് ആദർശ് മരിച്ചിരുന്നു.കൂടെയുണ്ടായിരുന്ന സുഹൃത്ത് തിരുവനന്തപുരം വെമ്പായം-കൊഞ്ചിറ സ്വദേശി സൗമ്യഭവൻ വീട്ടിൽ ബാബുവിന്റെ മകൻ ഉണ്ണികൃഷ്ണനെ നിർമ്മലയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയതായാണ് അപകടകാരണമെന്ന് നാട്ടുകാർ ആരോപിച്ചു.

Leave a Reply

Back to top button
error: Content is protected !!