അപകടം
വാളകത്ത് നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയിൽ ബൈക്ക് ഇടിച്ച് രണ്ടുപേർ മരിച്ചു.

muvattupuzhanews.in
മൂവാറ്റുപുഴ:കൊച്ചി ധനുഷ്കോടി സംസ്ഥാന പാതയിൽ വാളകത്ത് നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയിൽ, നിയന്ത്രണംവിട്ട ബൈക്ക് ഇടിച്ച് രണ്ടുപേർ മരിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം.ചോറ്റാനിക്കര പ്രദീപ് നിവാസ് വീട്ടിൽ ശ്യം സുനിൽ(23),പള്ളിക്കര പകിടപ്പറമ്പിൽ കണ്ണന്റെ മകൾ ശ്രാവണി(20)എന്നിവരാണ് മരിച്ചത്.
കോലഞ്ചേരി ഭാഗത്തുനിന്നും മൂവാറ്റുപുഴ ഭാഗത്തേലേക്ക് വരികയായിരുന്ന ബൈക്ക് കരോട്ട് വാളകത്ത് നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. അപകടം രാത്രിയായതിനാൽ ആരും അറിഞ്ഞിരുന്നില്ല.പുലർച്ചെ നടക്കാനിറങ്ങിയ സമീപവാസികൾ പോലീസിൽ വിവരമറിയിച്ചു.ഉടൻ സ്ഥലത്തെത്തിയ മുവാറ്റുപുഴ പോലീസ് ഇവരെ കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.ബൈക്ക് യാത്രക്കാരായ രണ്ട് പേരും സ്ഥലത്തുവച്ച് തന്നെ മരിച്ചിരുന്നു.

