അപകടത്തിൽ തകർന്ന ബസ് കാത്തിരിപ്പ് കേന്ദ്രം പുനസ്ഥാപിക്കാത്തതിൽ പ്രതിഷേധം ..

മൂവാറ്റുപുഴ: അപകടങ്ങളില്‍ തകര്‍ന്നടിഞ്ഞ ബസ്സ്‌കാത്തിരിപ്പ് കേന്ദ്രം പുനര്‍ജീവിക്കാന്‍ പൊതുമരാമത്തിനോ പഞ്ചായത്ത് അധികൃതര്‍ക്കോ താത്പര്യമില്ല. മൂവാറ്റുപുഴ-പെരുമ്പാവൂര്‍ എംസി റോഡില്‍ തൃക്കളത്തൂര്‍ സൊസൈറ്റിപ്പടിയിലെ കാത്തിരിപ്പ് കേന്ദ്രമാണ് മാസങ്ങളായി നിലംപൊത്തികിടക്കുന്നത്. രണ്ട്‌വര്‍ഷം മുമ്പ് ശബരിമല തീര്‍ത്ഥാടകരുടെ ബസ്സ് പാഞ്ഞ്കയറി ബസ്സ് കാത്തിരിപ്പ്‌കേന്ദ്രം ഭാഗികമായി തകര്‍ന്നിരുന്നു, വിദ്യാര്‍ത്ഥിനിയുടെ ജീവന്‍ കവര്‍ന്നിരുന്നു. തുടര്‍ന്ന് അധികൃതര്‍ ശ്രദ്ധ പതിക്കാതെവന്നതോടെ പ്രദേശവാസികള്‍ സ്വന്തം പണം ചെലവഴിച്ച് ബസ്സ് കാത്തിരിപ്പ്‌കേന്ദ്രം വീണ്ടും ഉയര്‍ത്തിയെങ്കിലും മാസങ്ങള്‍ക്ക് മുമ്പ് ടിപ്പര്‍ലോറി ഇടിച്ച് കയറി നിലംപൊത്തി. മൂവാറ്റുപുഴ മേഖലയിലേക്ക് യാത്രചെയ്യുന്നതിന് വിദ്യാര്‍ത്ഥികളടക്കം നിരവധിയാത്രക്കാര്‍ ആവശ്യമുള്ള കാത്തിരിപ്പ്‌കേന്ദ്രം ഇല്ലാത്തതിനാല്‍ റോഡിലിറങ്ങി നില്‍ക്കേണ്ടവസ്ഥയാണ്. കാലവര്‍ഷത്തിലും കൊടും ചൂടിലും കയറിനില്‍ക്കാന്‍ ഇടമില്ലാത്തത് ഏറെ ബുദ്ധിമുട്ടാണ്. ഇതിനിടെ ഇടത്-വലത് പാര്‍ട്ടികള്‍ മത്സരിച്ച് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കാന്‍ തയ്യാറായെങ്കിലും ആര് ആദ്യം നിര്‍മ്മിക്കുമെന്ന തര്‍ക്കത്തില്‍ ഇരുകൂട്ടരും പിന്നോട്ട്‌പോയി. വീണ്ടും പണം ചെലവഴിച്ച് നിര്‍മ്മിക്കാന്‍ പ്രദേശവാസികള്‍ക്ക് കഴിയാത്തവസ്ഥയാണ്. തകര്‍ന്ന് അടിഞ്ഞ്കിടക്കുന്ന ബസ്സ് കാത്തിരിപ്പ്‌കേന്ദ്രം വാര്‍ഡ് അംഗത്തേയും പഞ്ചായത്ത് പ്രസിഡന്റിനേയും നാട്ടുകാര്‍ സമീപിച്ചെങ്കിലും ഇപ്പോള്‍ ശരിയാക്കുമെന്ന് പതിവ് പ്രഖ്യാപനത്തിലൊതുങ്ങി. യാത്രക്കാര്‍ക്ക് വിശ്രമിക്കേണ്ടതിനും മറ്റും സൗകര്യമൊരുക്കേണ്ട മൂവാറ്റുപുഴ റോഡ് ഡിവിഷന്‍ ഉദ്യോഗസ്ഥര്‍ തകര്‍ന്ന് ബസ്സ് കാത്തിരിപ്പ്‌കേന്ദ്രം പുനര്‍നിര്‍മ്മിക്കാന്‍ നടപടി സ്വീകരിച്ചിട്ടില്ല. ഇതിനെതിരെ വ്യാപകപ്രതിഷേധമാണ് പ്രദേശവാസികളില്‍നിന്ന് ഉയര്‍ന്നിരി
ക്കുന്നത്.
ഫോട്ടോ – എംസി റോഡില്‍ തൃക്കളത്തൂര്‍ സൊസൈറ്റിപ്പടിയില്‍ നിലംപൊത്തിക്കിടക്കുന്ന ബസ്സ് കാത്തിരിപ്പ്‌കേന്ദ്രം