അയ്യപ്പഭക്തന്മാർ സഞ്ചരിച്ച കാർ ആറൂറിന് സമീപം താഴ്ചയിലേക്ക് പതിച്ചു.

മൂവാറ്റുപുഴ: മീങ്കുന്നം ആറുറിൽ ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന അയ്യപ്പഭക്തന്മാർ സഞ്ചരിച്ച കാർ താഴ്ചയിലേക്ക് പതിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് 3.30-നാണ് അപകടം. ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിവരുകയായിരുന്ന പോണ്ടിച്ചേരി സ്വദേശികളായ അഞ്ച് അംഗ സംഘം സഞ്ചരിച്ച കാറാണ്അപകടത്തിൽപ്പെട്ടത്.ഇതിൽ ഡോ: പ്രവീൺ കുമാർ,രവി,അൻപ് ഗണേഷ് എന്നിവർക്ക് സാരമായി പരിക്കുണ്ട്. രവി ഗണേഷിന്റെ കൈയിൽ പൊട്ടലും, തലയ്ക്ക് പരിക്കുമുണ്ട്.ഇവരെ മൂവാറ്റുപുഴ നിർമ്മല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വിവരം അറിഞ്ഞ് ഓടികൂടിയ നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയതും ആശുപത്രിയിൽ പ്രവേശിപ്പിച്ചതും.

Leave a Reply

Back to top button
error: Content is protected !!