നാട്ടിന്‍പുറം ലൈവ്മഞ്ഞളളൂര്‍
വാഴക്കുളം അഗ്രോ പ്രോസസ്സിംഗ് കമ്പനിയിലെ തൊഴിലാളികളെ പിരിച്ചുവിടില്ലെന്ന് മന്ത്രി വി എസ് സുനിൽകുമാർ

മുവാറ്റുപുഴ : വാഴക്കുളം ആഗ്രോ പ്രോസസിംഗ് കമ്പനിയിലെ തൊഴിലാളികളെ ആരെയും പിരിച്ച് വിടില്ലന്നും നിലവിലുള്ള എല്ലാവരെയും നിലനിര്‍ത്തുമെന്നും മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. എല്‍ദോ ഏബ്രഹാം എംഎല്‍എയുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന കമ്പനി ഡയറക്ടര്‍മാരുടെയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുടെയും യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കമ്പനിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും യോഗം തീരുമാനിച്ചു. കമ്പനി ചെയര്‍മാന്‍ ഇ.കെ.ശിവന്‍, ഡയറക്ടര്‍മാരായ എം.എം.ജോര്‍ജ്, ഷാജു വടക്കന്‍, ജോളി പി. ജോര്‍ജ്, വി.എം. തമ്പി, മാനേജിംഗ് ഡയറക്ടര്‍ ഷിബു കുമാര്‍.എല്‍. കൃഷി വകുപ്പ് അഡീഷണല്‍ സെക്രട്ടറി ബോബി ആന്‍റണി യൂണിയന്‍ പ്രതിനിധികളായ കെ.എ. നവാസ്, സാബു ജോസഫ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു