മൂവാറ്റുപുഴ നഗരസഭയില്‍ പുതിയ ശ്മശാനം സ്മൃതികുടീരത്തിന്റെ നിര്‍മ്മാണത്തിന് തുടക്കമായി.

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയുടെ നാലാം വാര്‍ഷീകത്തിന്റെ ഭാഗമായി ഒരു മാസം നീണ്ടുനില്‍കുന്ന പരിപാടികള്‍ക്ക് തുടക്കമായി. മൂവാറ്റുപുഴ നഗരസഭയുടെ പൊതുശ്മശാനത്തിന് സമീപം പുതുതായി നിര്‍മിക്കുന്ന സ്മ്യതി കുടീരത്തിന്റെ നിര്‍മ്മാണ ഉത്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ ശശിധരന്‍ നിര്‍വ്വഹിച്ചു.നഗരസഭ വൈസ്‌ചെയര്‍മാന്‍ പി.കെ.ബാബുരാജ് അധ്യക്ഷത വഹിച്ചു. സ്മൃതി കുടീരം നാമകരണം മുന്‍എം.എല്‍.എ.ഗോപി കോട്ടമുറിയ്ക്കല്‍ നിര്‍വ്വഹിച്ചു. മുന്‍എം.എല്‍.എജോണി നെല്ലൂര്‍ മുഖ്യ അതിഥിയായി. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം എ സഹീര്‍ മുഖ്യ പ്രഭാഷണം നടത്തി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സി.എം സീതി, പ്രമീള ഗിരീഷ് കുമാര്‍, കൗണ്‍സിലര്‍മാരായ സെലിന്‍ ജോര്‍ജ്, മേരി ജോര്‍ജ് തോട്ടം, ഷാലിന ബഷീര്‍, ഷൈലജ അശോകന്‍, ജയക്യഷ്ണന്‍ നായര്‍, അഡ്വ.പി.പ്രേംചന്ദ്, പി വൈ നൂറുദ്ദീന്‍, ജിനു ആന്റണി, കെ എ അബ്ദുല്‍ സലാം, കെ ജെ സേവ്യര്‍, സിന്ധു ഷൈജു, ഷൈലജ അശോകന്‍,മനോജ് കോട്ടമുറി, സജി ജോര്‍ജ്, എം ആര്‍ പ്രഭാകരന്‍, വിന്‍സെന്റ്, മുനിസിപ്പല്‍ സെക്രട്ടറി ക്യഷ്ണരാജ് എന്‍ പി എന്നിവര്‍ സംസാരിച്ചു.
മൂവാറ്റുപുഴ നഗരസഭയുടെ നിലവിലെ ശ്മശാനത്തിനോട് ചേര്‍ന്നാണ് പുതിയ ശ്മശാനത്തിന്റെ (സ്മൃതി കുടീരം) നിര്‍മ്മിക്കുന്നത്. 30ലക്ഷം രൂപ മുതല്‍ മുടക്കിയാണ് പുതിയ ശ്മശാനം നിര്‍മിക്കുന്നത്. നിലവിലുള്ള ശ്മശാനത്തില്‍ ഒരു ദിവസം മൂന്ന് മൃതദേഹങ്ങള്‍ സംസ്‌കരിക്കാനുള്ള സൗകര്യമാണുള്ളത്. മൂവാറ്റുപുഴയിലും സമീപ പ്രദേശങ്ങളില്‍ നിന്നുള്ള മൃതദേഹം ദഹിപ്പിക്കാനായി ഇവിടേയ്ക്ക് എത്തുന്നതോടെ മൃതദേഹങ്ങളുടെ എണ്ണം കൂടിയതിനാല്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് മറ്റ് സ്ഥലങ്ങള്‍ ആശ്രയിക്കേണ്ട അവസ്ഥയാണന്നും ഇതിന് പരിഹാരം കാണുന്നതിനാണ് പുതിയ ശ്മശാനം നിര്‍മിക്കാന്‍ കാരണമെന്നും. സ്മൃതി കുടീരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകുമെന്നും ചെയര്‍പേഴ്സണ്‍ ഉഷ ശശീധരനും, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എ.സഹീറും പറഞ്ഞു…
ചിത്രം- മൂവാറ്റുപുഴ നഗരസഭയില്‍ പുതുതായി നിര്‍മിക്കുന്ന സ്മ്യതി കുടീരത്തിന്റെ നിര്‍മ്മാണ ഉത്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ ശശിധരന്‍ നിര്‍വ്വഹിക്കുന്നു…