സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് ഇന്ന്

മൂവാറ്റുപുഴ: മൂവാറ്റുപുഴ മേഖല പൗരസമിതിയുടെ വാര്‍ഷികാഘോഷവും സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പും ഇന്ന് . രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ കീച്ചേരി കൊച്ചക്കോന് ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന ക്യാമ്പ് നഗരസഭാധ്യക്ഷ ഉഷ ശശിധരന് ഉദ്ഘാടനം ചെയ്യും. നജീര്‍ ഉപ്പൂട്ടിങ്കല്‍ അധ്യക്ഷത വഹിക്കും.സെക്രട്ടറി സുമീര്‍ പുഴക്കര, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ എം.എ. സഹീര്‍, ഉമാമത്ത് സലിം, രാജി ദിലീപ്, നഗരസഭാംഗംങ്ങളായ ഷൈല അബ്ദുള്ള, സി.എം. ഷുക്കൂര്‍, പി.വൈ. നൂറുദീന്‍, ജയ്സണ്‍ തോട്ടത്തില്‍, പി.പ്രേംചന്ദ്, സുമിഷ നൗഷാദ്, മര്‍ച്ചന്റ് അസോസിയേഷന് പ്രസിഡന്റ് അജ്മല്‍ ചക്കുങ്ങല്‍, ട്രഷറര്‍ ബിനില്‍ തെറ്റിലമാരിയില്‍ എന്നിവര്‍ പ്രസംഗിക്കും.