ഫിറ്റ് ഇന്ത്യ ദിനത്തിൽ വിദ്യാർഥി ജാഥ സംഘടിപ്പിച്ച് ഇലാഹിയ എഞ്ചിനീയറിംഗ് കോളേജ് എൻ എസ് എസ് വോളെന്റിയേർസ്

മുവാറ്റുപുഴ: ഫിറ്റ്‌ ഇന്ത്യ ദിനത്തോടനുബന്ധിച്ച് ഇലാഹിയ എഞ്ചിനീയറിംഗ് കോളേജിലെ എൻ എസ് എസ് വോളെന്റിയേഴ്‌സ് വിദ്യാർത്ഥി ജാഥ സംഘടിപ്പിച്ചു. ആരോഗ്യമുള്ള സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ എല്ലാ പൗരന്‍മാരെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് ‘ഫിറ്റ് ഇന്ത്യ മൂവ്‌മെന്‍റി’ന് തുടക്കം കുറിച്ചിരിക്കുന്നത്. മുളവൂർ ഇലാഹിയ എഞ്ചിനീയറിംഗ് കോളേജിൽ വച്ച് ചേർന്ന യോഗത്തിൽ പായിപ്ര പഞ്ചായത്ത് മെമ്പർ സൈനബ കൊച്ചക്കോൻ വിദ്യാർഥികൾക്ക് അഭിവാദ്യമർപ്പിച്ച് സംസാരിച്ചു തുടർന്ന് ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. എൻ എസ് എസ് വൊളെന്റിയർ സെക്രട്ടറി ആൻ മേരി മോൻസി ഫിറ്റ് ഇന്ത്യ മൂവേമെന്റ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. പ്രോഗ്രാം ഓഫീസർ ആയ അരുൺ കുമാർ വിദ്യാർഥികൾക്ക് വേണ്ട നിർദേശങ്ങൾ നൽകിയ ശേഷം കോളേജിൽ നിന്നും ജാഥ ആരംഭിച്ചു. കോളേജ് അങ്കണത്തിൽ നിന്ന് തുടങ്ങിയ ജാഥ മുളവൂർ അമ്പലപ്പടിയിൽ അവസാനിച്ചു.

Leave a Reply

Back to top button
error: Content is protected !!