നാട്ടിന്‍പുറം ലൈവ്രാമമംഗലം
” സ്റ്റെല്ല മേരീസ് കോളേജിൽ സ്ത്രീ സുരക്ഷ പരിശീലനം”

രാമമംഗലം സ്റ്റെല്ലാ മേരീസ് കോളേജിൽ പ്രവർത്തിക്കുന്ന വിമൺ സെല്ലിന്റെ അഭിമുഖ്യത്തിൽ രാമമംഗലം ഹൈസ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ സഹകരണത്തോടെ സ്ത്രീകൾ സമൂഹത്തിൽ നേരിടുന്ന പ്രതിസന്ധികളെ തരണം ചെയ്യുന്നതിനുള്ള മാർഗനിർദ്ദേശങ്ങളും സ്വയം പ്രതിരോധ പരിശീലനവും നൽകി. എറണാകുളം റൂറൽ ജില്ല വനിതാ പോലീസ് പരിശീലനത്തിന് നേതൃത്വം നൽകി. ജില്ലാ സിവിൽ വനിതാ പോലീസ് ഓഫീസർമാരായ അമ്പിളി എംഎം, സിന്ധു ബി എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. കോളേജ് ഡയറക്ടർ അഡ്വ. അരുൺ പോൾ കുന്നിൽ ഉദ്‌ഘാടനം നിർവ്വഹിച്ചു. സ്റ്റുഡന്റസ് പോലീസ് കേഡക്ട് കമ്മ്യൂണിറ്റി പോലീസ് ഓഫീസർ അനൂപ് ജോൺ, കോളേജ് അഡ്മിനിസ്ട്രേറ്റർ ഷാജു കെ. പി, അക്കാഡമിക് കോഓർഡിനേറ്റർ ഫാ. സിജോ സ്കറിയ മംഗലത്ത്, പ്രൊഫ. പ്രവീണ സ് നായർ(HOD), പ്രൊഫ. ഡിന എഡിസൺ, പ്രൊഫ. അനു എൽദോ എന്നിവർ നേതൃത്വം നൽകി.