നാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ
ഉന്നത പരീക്ഷാ തയ്യാറെടുപ്പിന് ജില്ലാ കളക്ടറുടെ പരിശീലന ക്ലാസ്സ് നാളെ മുവാറ്റുപുഴയിൽ ..

മുവാറ്റുപുഴ:ഉന്നത പരീക്ഷാ തയ്യാറെടുപ്പിന് ജില്ലാ കളക്ടറുടെ പരിശീലന ക്ലാസ്സ് നാളെ മുവാറ്റുപുഴയിൽ ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും.കെ എ എസ് അടക്കമുള്ള കേരളത്തിലെ ഉന്നത പരീക്ഷകൾ എങ്ങനെ സമീപിക്കണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി നൂഹ് ഐ എ എ സിന്റെ പരിശീലന പരിപാടി നാളെ ഉച്ചക്ക് ഒന്നു മുതൽ നാലുവരെ മുവാറ്റുപുഴ പാറായ് ഹോട്ടലിൽ നടക്കും. ക്ലാസും ഇന്ററാക്ടീവ് സെഷനും, പരീക്ഷകളുടെ സിലബസും, തയ്യാർ എടുക്കേണ്ട രീതിയും അടക്കം,വിദ്യാർഥികളുമായി നേരിട്ട് സംവാദിച്ചുകൊണ്ടുള്ള ഒരു സെക്ഷൻ ആണ് ഐഎഎസ് ടോപ്പ് റാങ്കർമാരിൽ ഒരാളായ പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി നൂഹ് ഐ എ എ സി അവതരിപ്പിക്കുകയെന്നും സംഘടകർ അറിയിച്ചു.വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും