മാറാടി വി.മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയിൽ 155-മത് ശിലാസ്ഥാപന പെരുന്നാളും,മായൽത്തോ പെരുന്നാളും…

കുരുക്കുന്നപുരം:- മാറാടി വി.മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയിൽ ശിലാസ്ഥാപന പെരുന്നാളും,മായൽത്തോ പെരുന്നാളും ജനുവരി 31,ഫെബ്രുവരി 1,2തീയതികളിൽ നടക്കും.
31ന് ഭക്തസംഘടനകളുടെ വാർഷികവും,പൊതുസമ്മേളനവും വൈകിട്ട് 6ന് സന്ധ്യപ്രാർത്ഥനയോടെ ആരംഭിക്കും.1ന് രാവിലെ 6-30ന് പ്രഭാതപ്രാർത്ഥന,7ന് വിശുദ്ധ കുർബാന.വൈകിട്ട് 6ന് സന്ധ്യപ്രാർത്ഥന,6:30ന് പ്രസംഗം(വെരി.റവ ഫാ.മിഖായേൽ റമ്പാൻ)തുടർന്ന് പ്രദിക്ഷണവും,നേർച്ചസദ്യയും.2-ന് രാവിലെ 7:30ന് പ്രഭാത പ്രാർത്ഥന,8:30ന് അഞ്ചിൻമേൽ കുർബാന യും ,തുടർന്ന് പ്രദിക്ഷണവും,നേർച്ചസദ്യയും ഉണ്ടായിരിക്കും.

Leave a Reply

Back to top button
error: Content is protected !!