എം.എല്‍.എയുടെ ഇടപെടല്‍ തുണയായി; ഇട്ടിയക്കാട്-വാളകം മിച്ചഭൂമികളിലെ അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ച്മാറ്റാന്‍ നടപടിയായി.

മൂവാറ്റുപുഴ: ആവോലി ഗ്രാമപഞ്ചായത്തിലെ  ഇട്ടിയകാട് മിച്ചഭൂമിയിലേയും വാളകം ഗ്രാമപഞ്ചായത്തിലെ വാളകം മിച്ചഭൂമിയിലും സര്‍ക്കാര്‍ ഭൂരഹിതര്‍ക്ക് പതിച്ച് നല്‍കിയ ഭൂമിയിലെ മരങ്ങള്‍ മുറിച്ച് മാറ്റുന്നതിന് നടപടിയാകുന്നു. പട്ടയ-പുറമ്പോയ്ക്ക്-മിച്ചഭൂമികളിലെ ഉണങ്ങിയതും വീണൂകിടക്കുന്നതും അപകട ഭീഷണിയുള്ളതുമായ മരങ്ങള്‍ ലേലം ചെയ്യുന്നതിനും മുറിച്ച് മാറ്റുന്നതിനും പുതിയ മാര്‍ഗ നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് എല്‍ദോ എബ്രഹാം എം.എല്‍.എ നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചിരുന്നു. സബ്മിഷന് മറുപടിയായിട്ടാണ് പട്ടയ ഭൂമി, പുറമ്പോയ്ക്ക് ഭൂമി, മിച്ചഭൂമികളിലെ ഉണങ്ങിയതും വീണൂകിടക്കുന്നതും അപകട ഭീഷണിയുള്ളതുമായ മരങ്ങള്‍ ലേലം ചെയ്യുന്നതിനും മുറിച്ച് മാറ്റുന്നതിനും പുതിയ മാര്‍ഗ നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. പൊതുസ്ഥലങ്ങളില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിക്കുവാന്‍ വനം വകുപ്പ് 10.02.2010ലെ ജി.ഒ ഉത്തരവ് പ്രകാരമാണ് അനുവാദം നല്‍കുന്നത്. അനുമതി നല്‍കുന്ന മരത്തിന്റെ വില നിര്‍ണ്ണയം നടത്തുന്നത് എന്‍.ആര്‍.നായരുടെ വോളിയം ടേബിള്‍ പ്രകാരമാണ്. ഇപ്രകാരം ശാസ്ത്രീയമായി നിര്‍ണ്ണയിച്ച വില കുറച്ച് കൊടുക്കുവാന്‍ വനം വകുപ്പിന് അധികാരമില്ലന്നും വനം വകുപ്പ് നിശ്ചയിക്കുന്ന തുകക്ക് ലേലം നടന്നില്ലങ്കില്‍ തുടര്‍ലേലം നടത്താവുന്നതും വനം വകുപ്പ് നിര്‍ണ്ണയിച്ച വില ലഭിക്കാത്തപക്ഷം സര്‍ക്കാര്‍ ഇക്കാര്യം വിശദമായി പരിശോധിക്കുകയും പട്ടയ-പുറമ്പോക്ക്-മിച്ച ഭൂമിയിലോ നില്‍ക്കുന്ന ഉണങ്ങിയതും കേടുവന്നതുമായ മരങ്ങള്‍ നിലവിലെ മുന്‍ഗണന ക്രമത്തില്‍ പൊതുവായ വിലയ്ക്ക് ആരും തയ്യാറാകാത്തത് സര്‍ക്കാരിന് കനത്ത സാമ്പത്തീക നഷ്ടമുണ്ടാക്കുമെന്ന സാഹചര്യത്തിലാണ് ഇത് പൊതുജനങ്ങളുടെ വിഷയമായി പരിഗണിച്ച് മരങ്ങള്‍ നിശ്ചയിച്ച വിലയേക്കാള്‍ കുറഞ്ഞ വിലയാണ് ലേലത്തിന് ലഭിക്കുന്നതെങ്കില്‍ പുനര്‍ലേലം നടത്തിയാലും മെച്ചപെട്ട വില ലഭിക്കില്ലന്ന് ബോധ്യമായാല്‍ ലഭിക്കുന്ന പരമാവധി വിലയ്ക്ക് ലേലം നടത്തുവാന്‍ ബന്ധപ്പെട്ട ജില്ലാ കളക്ടര്‍ക്കാണ് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഈ ഉത്തരവ് മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ ഇട്ടിയക്കാട് മിച്ചഭൂമിയിലേയും വാളകം മിച്ച ഭൂമിയിലും ഭൂരഹിതര്‍ക്കാണ് ഏറെ ഗുണകരമാകുന്നത്. ഇതിന് പുറമെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കും തടസമായി നില്‍ക്കുന്ന മരങ്ങളും ഇതോടൊപ്പം മുറിച്ച് മാറ്റാന്‍ കഴിയും. ഇട്ടിയകാട്ട് -വാളകം മിച്ചഭൂമികളിലായി റവന്യൂവകുപ്പ് ഭൂരഹിതരായ 300-കുടുംബങ്ങള്‍ക്ക് മൂന്ന് സെന്റ് സ്ഥലം വീതം ഒമ്പത് ഏക്കര്‍ ഭൂമിയാണ് പതിച്ച് നല്‍കിയിരിക്കുന്നത്. പതിച്ച് നല്‍കിയ ഭൂമിയിലെ മരത്തിന് ഭൂ ഉടമകള്‍ക്ക് അധികാരമില്ല. ഈ മരം ബന്ധപ്പെട്ട വകുപ്പ് ലേലം ചെയ്ത് വില്‍ക്കുകയാണ് പതിവ്. മൂവാറ്റുപുഴയില്‍ ഇട്ടിയകാട്-വാളകം മിച്ചഭൂമിയിലായി 927-മരങ്ങളാണ് മുറിച്ച് മാറ്റേണ്ടത്. ഇത് വനം വകുപ്പ് 50.30-ലക്ഷം രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ ലേലം നടത്തിയിട്ട് 31-ലക്ഷം രൂപ വരെയാണ് ലഭിച്ചത്. ഇതോടെ മരം മുറിച്ച് മാറ്റാന്‍ പറ്റാത്ത അവസ്ഥയാകുകയും ചെയ്തു. ഭൂമി പതിച്ച് നല്‍കിയവര്‍ക്ക് ലൈഫ് ഭവനപദ്ധതി പ്രകാരവും, ചിലര്‍ സ്വന്തം ചിലവിലും വീട് നിര്‍മിക്കാന്‍ തയ്യാറായങ്കിലും നിര്‍മ്മാണത്തിന് മരങ്ങള്‍ തസമായതോടെ പലര്‍ക്കും സ്വന്തമായി വീട് എന്ന സ്വപ്‌നം മാത്രമായി. ഇവരുടെ ദുരിദങ്ങള്‍ നേരിട്ടറിഞ്ഞ എല്‍ദോ എബ്രഹാം എം.എല്‍.എ വിഷയത്തില്‍ നടത്തിയ നിരന്തരമായ ഇടപെടലുകളാണ് സര്‍ക്കാര്‍ പുതിയ ഉത്തരവ് ഇറക്കാന്‍ പ്രധാന കാരണം. സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയതോടെ സംസ്ഥാനത്ത് ആയിരക്കണക്കിന് കുടുംബങ്ങള്‍ക്കും, നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഏറെ ഗുണകരമാവുകയാണ് പുതിയ സര്‍ക്കാര്‍ ഉത്തരവ്.

Leave a Reply

Back to top button
error: Content is protected !!