കാലാവസ്ഥാ വ്യതിയാനത്തെ ക്കുറിച്ചുള്ള അന്തർദേശീയ സമ്മേളനം കോതമംഗലം എം. എ. കോളേജിൽ..

കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ നടക്കുന്ന അന്തർദേശീയ സമ്മേളനം ഗവേഷകരുടെയും വിദ്യാർത്ഥികളുടെയും ശാസ്ത്രജ്ഞരുടെയും  പങ്കാളിത്തംകൊണ്ട് ശ്രദ്ധയമായി. കോളേജിലെ എം .പി .വറുഗീസ് ലൈബ്രറി,സെമിനാർ ഹാൾ ,സ്റ്റുഡന്റ്സ് സെന്റർ എന്നീ വേദികളിൽ 5 പ്ലീനറി സെഷനുകളാണ് ഒരുക്കിയത്. ഇതിനു പുറമേെ നെറ്റ് വർക് റിസോഴ്സ് സെൻറർ, അക്കാദമിക് സെന്റർ എന്നിവടങ്ങളിലെ സമാന്തര വേദികളിൽ തെരഞ്ഞെടുത്ത 50 പ്രബന്ധങ്ങളുടെ അവതരണവും ചർച്ചയും നടന്നു.

       ഇന്തോനേഷ്യയിലെ അൻഡലാസ് സർവകശാല അഗ്രിക്കൾച്ചറൽ സോഷ്യോ ഇക്കണോമിക് ഡിപ്പാർട്ട്മെന്റ് പ്രൊഫസർ .ഡോ. യൊനറിസ, അമേരിക്കയിലെ എനർജി ആൻറ് ക്ലൈമറ്റ് ചെയ്ഞ്ച് റിസർച്ചർ ഡോ.ബേബി സൂസി പോത്തൻ, ബാംഗ്ലൂരിലെ പ്രസിഡൻസി സർവ്വകശാല സ്കൂൾ ഓഫ് മാനേജ്മെൻറ് പ്രൊഫസർ ഡോ.റോസ് വൈൻ ജോയി, നേപ്പാളിലെ ത്രിഹുവാൻ സർവകലശാലയിലെ അസിസ്റ്റന്റ് പ്രൊഫ.ഡോ.മേനുക മഹർജൻ,കൊച്ചി ശാസ്ത്ര സാങ്കേതിക സർവകശാലയിലെ അസോസിയേറ്റ് പ്രൊഫസറും നാഷണൽ സെൻറർ ഫോർ അക്വാറ്റിക് അനിമൽ ഹെൽത്ത് ഡയറക്ടറുമായ പ്രൊഫസർ വത്സമ്മ ജോസഫ് എന്നിവർ പ്ലീനറി സെഷനുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രതികൂലാവസ്ഥകൾ വികസിത, വികസ്വര രാജ്യങ്ങളെ ഒന്നുപോലെയാണ് ബാധിക്കുന്നതെന്നും ജനങ്ങളുടെ ജീവനോപാധികളെ പ്രതിസന്ധിയിലാക്കുന്നതെന്നും ഡോ. മാക്സ് ഫങ്ക് അഭിപ്രായപ്പെട്ടു. കാലാവസ്ഥാവ്യതിയാനം മൂലം ഉണ്ടാകുന്ന പ്രതികൂല അവസ്ഥകളെ മറികടക്കാൻ നിർമ്മാണ പ്രവർത്തനങ്ങളും വികസന പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യുന്നതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. കൃഷി, അടിസ്ഥാന സൗകര്യ വികസനം, ടൂറിസം സാമ്പത്തികഘടന, ആരോഗ്യം, ഉത്പാദനരംഗം എന്നീ മേഖലകളിലെല്ലാം കാലാവസ്ഥാവ്യതിയാനം ലോകവ്യാപകമായി ജനങ്ങളുടെ ജീവനോപാധിയെ പ്രതിസന്ധിയിലാക്കുന്ന വിപത്താണെന്നും, അതിനെ അതിജീവിക്കാൻ കൂട്ടായ ആസൂത്രണ പദ്ധതികളാണ് ആവശ്യമെന്നും ബേബി സൂസി പോത്തൻ ആവശ്യപ്പെട്ടു. സ്ത്രീകളെയും,നാടോടിജീവിതത്തെയുമാണ്  കാലാവസ്ഥാവ്യതിയാനം ഏറ്റവും കൂടുതൽ ബാധിക്കുന്നതെന്ന് ഡോ.പി.കെ ബേബി അഭിപ്രായപ്പെട്ടു. കാലാവസ്ഥാവ്യതിയാനം മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങളെ മറികടക്കാൻ പ്രാദേശിക തലത്തിൽ തന്നെ നയരൂപീകരണം അനിവാര്യമാണ് എന്ന് ഡോ.റോസ് വൈൻ ജോയ് അഭിപ്രായപ്പെട്ടു.
യോഗത്തിൽ ഡോ. ഷീബ എബ്രഹാം പ്രൊഫ. പുതുമ ജോയി ( ഇക്കണോമിക്സ് വിഭാഗം), പ്രൊഫ. ഫേബ കുരിയൻ, പ്രൊഫ. ലിത മേരി ഐസക്ക്, പ്രൊഫ.ജിനി തോമസ് (കൊമേഴ്സ് വിഭാഗം), പ്രൊഫ. ശാരി സദാശിവൻ (എം.കോം. ഐ.ബി.വിഭാഗം) ഡോ.നിധി പി.രമേശ് (‌ സ്റ്റാറ്റിസറ്റിക്സ് വിഭാഗം) എന്നിവർ സംസാരിച്ചു. ഇകോ ടൂറിസം, ഗ്രീൻ അകൗണ്ടിംഗ്, പരിസ്ഥിതി സൗഹൃദ ഉൽപന്നങ്ങൾ, മണൽഖനനം, ഡയറി ഫാം, തണ്ണീർതടങ്ങൾ, വായു മലിനീകരണം, മണ്ണൊലിപ്പ്, പരമ്പരാഗത ഊർജ സ്രോതസുകളുടെയും, ജലവിഭവത്തിന്റെയും വിനിയോഗം, പ്ലാസ്റ്റിക് നിരോധനത്തിന്റെ സാധ്യതകൾ, കായലോര ജീവിതവും ജീവിതോപാധികളും, കാലാവസ്ഥാ വ്യതിയാനവും, നെൽകൃഷിയും, ജലത്തിലെ കളകൾ ഉപയോഗിച്ചുള്ള കടലാസ് നിർമാണത്തിന്റെ സാധ്യതകൾ, ജല സ്രോതസ്സുകളുടെ സംരക്ഷണത്തിന് കയർ നിർമിത ജൈവ ആവരണത്തിന്റെ ആവശ്യകത പാരിസ്ഥിതികാതിജീവനവും കുടിയേറ്റവും പാരിസ്ഥിതിക മാറ്റങ്ങളും ആരോഗ്യപ്രശ്നങ്ങളും എന്നിങ്ങനെ കാലാവസ്ഥാ മാറ്റത്തിന്റെ പശ്ചാത്തലത്തിൽ വിവിധ വിഷയങ്ങളെ മുൻനിർത്തി നടന്ന പ്രബന്ധാവതരണങ്ങൾ ഏറെ ചർച്ചകൾക്ക് വഴി തുറക്കുന്നതായി.

Leave a Reply

Back to top button
error: Content is protected !!