കൂത്താട്ടുകുളം നഗരത്തിൽ ട്രാഫിക്ബോധവൽക്കരണവും റോഡ് ഷോയും നടത്തി.

കൂത്താട്ടുകുളം : ജനമൈത്രി പോലീസും, കൂത്താട്ടുകുളം നഗരസഭയും മേഖലറസിഡൻസ് അസോസിയേഷൻ സ്റ്റുഡൻറ് പോലീസ് കേഡറ്റ്സ്, റോട്ടറിക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെകൂത്താട്ടുകുളം നഗരത്തിൽ ട്രാഫിക്ബോധവൽക്കരണവും റോഡ് ഷോയും നടത്തി. കൂത്താട്ടുകുളം നഗരസഭ ചെയർമാൻ റോയി എബ്രഹാം റോഡ് ഷോ ഫ്ളാഗ് ഓഫ് ചെയ്തു. എസ്.ഐ.ബ്രിജുകുമാർ നിയമബോധവത്കരണ സന്ദേശം നൽകി. റോഡ് നിയമങ്ങൾ പാലിച്ച് വന്ന യാത്രക്കാരിഴക്ക് ഗോൾഡൻ ഷയ്ക്ക്ഹാന്റും മധുരപലഹാരവുംനൽകി. നിയമ ലഘിച്ചുവന്നവരെനിയമബോധവത്കരണം നടത്തിലഘുലേഖകൾ വിതരണം ചെയ്തു.നഗരസഭ കൗൺസിലർ മാരായ വിജയ് ശിവൻ , ടി.എസ്. സാറ, ജനമൈത്രി സുരക്ഷാ സമിതികൺവീനർ പി.സി.മർക്കോസ്,റസിഡൻസ് അസോസിയേഷൻകൺവീനർ ബേബി ആലുങ്കൽ,റോട്ടറി ക്ലബ് പ്രസിഡണ്ട് ജോൺസൺജനമൈത്രി ബീറ്റ് ഓഫീസർമാരായജയചന്ദ്രൻ,  അനിൽ കുര്യാക്കോസ്, തുടങ്ങിയവർ പ്രസംഗിച്ചു.

ഫോട്ടോ : കൂത്താട്ടുകുളം നഗരത്തിൽ നടന്ന ട്രാഫിക്  ബോധവൽക്കരണ റോഡ് ഷോ നഗരസഭ ചെയർമാൻ റോയി എബ്രഹാം റോഡ് ഷോ ഫ്ളാഗ് ഓഫ് ചെയ്യുന്നു.

Leave a Reply

Back to top button
error: Content is protected !!